കേരള – കർണാടക അതിർത്തിയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ നിര്‍ത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാത്ര നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ജില്ലയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി മുത്തങ്ങ (കലൂര്‍), ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിരുന്നത്.



Leave a Reply