പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം പഴയ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വാരാമ്പറ്റ കൊച്ചാറ പണിയ കോളനിയിലെ നന്ദു (20) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പനമരം സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങൾ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മീൻ പിടിക്കുന്നതിനിടെ നന്ദു പുഴയിൽ അകപ്പെട്ടത്.നന്ദുവിനൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത് എന്നാണ് കിട്ടുന്ന വിവരം. ഇന്നലെ വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെ പുനരാരംഭിച്ച തിരച്ചിലിനോടുവിലാണ് റെസ് ക്യു ടീമിന് മൃതദേഹം കണ്ടെത്താനായത്.



Leave a Reply