May 4, 2024

ബ്രഹ്മഗിരി മലനിരകളിൽ വീണ്ടും മരം മുറി; വനവും റവന്യൂ ഭൂമിയും ഇടകലർന്ന എസ്റ്റേറ്റിൽ മരം മുറി തകൃതി-വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
Img 20211105 163045.jpg
കൽപ്പറ്റ-ചെറിയ ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും മരം മുറി തകൃതി. വനം – റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി വർഷമായി വൻതോതിൽ മരം മുറി നടന്നുകൊണ്ടിരിക്കുന്ന വടക്കെ വയനാട് താലൂക്കിൽ തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി മലഞ്ചെരുവിലെ ബാർഗിരി എസ്റ്റേറ്റിലാണിപ്പോൾ വൻതോതിൽ മരം മുറി നടന്നുകൊണ്ടിരിക്കുന്നത്. മരം മുറിക്കെതിരെ പ്രതിഷേധവുമായി ചെന്ന നാട്ടുകാരെ വില്ലേജ് അധികൃതർ വിരട്ടി വിടുകയാണുണ്ടായത്. വർഷങ്ങളായി സ്ഥലം  മാറ്റമില്ലാതെ ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ചില വനം – റവന്യൂ ഉദ്യോഗസ്ഥരാണ് ബാർഗിരി എസ്റ്റേറ്റിലെ മരം മുറിക്കും നേതൃത്വം കൊടുക്കുന്നത്.
 മുട്ടിൽ മരം മുറിയുടെ ഉമ്മാക്കി കാണിച്ച് സാധാരണ കർകരുടെ ഭൂമിയിൽ മരം മുറിക്കുന്നതിനെ നിരോധിക്കുകയും പാസ്സ് നിഷേധിക്കുകയും ചെയ്യുന്നവർ തന്നെയാണ് ബ്രഹ്മഗിരി ചെരുവിലെ മരം മുറിക്ക് സകല ഒത്താശയും ചെയ്തുകൊടുക്കുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു.
 സ്വാതന്ത്രത്തിനു മുൻപ്  ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന മുന്നൂറ് ഏക്കറോളം വരുന്ന ബാർ ഗിരി എസ്റ്റേറ്റിൽ നൂറേക്കർ റവന്യൂ ഭൂമിയും എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേർന്ന് വനഭൂമിയുമുണ്ട്. അവ അളന്നു വേർതിരിക്കാതെ സർക്കാർ ഭൂമിയിലെ  അടക്കം സിൽവർ ഓക്ക് മരങ്ങളാണിപ്പോൾ മുറിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചു വർഷം മുൻപ് നിരവധി ഈട്ടി മരങ്ങൾ ഇതെ എസ്റ്ററിൽ നിന്നും മുറിച്ചു മാറ്റിയിരിന്നു.
 നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂർ റെയിഞ്ചിലും മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലും പെടുന്ന ബ്രഹ്മഗിരി മലകളിൽ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരുവിൽ 5000 ഏക്കറോളം ബ്രിട്ടീഷ് കമ്പനികളുടെ ഉടമകളിലുണ്ടായിരുന്ന  എസ്റ്റേറ്റകൾ ഇപ്പോൾ ഇരുപതോളം വ്യക്തികളുടെ സ്വകാര്യ എസ്റ്റേറ്റുകളാണ്. ബ്രിട്ടീഷുടമയിലുള്ള എല്ലാ തോട്ടങ്ങളുടെയും കൈമാറ്റം അസാധുവാണെന്നും സർക്കാർ സ്വത്താണെന്നും അവ തിരിച്ചു പിടിക്കാൻ സിവിൽ കേസ്സുകൾ നൽകണമെന്നുമുള്ള ഹൈക്കോടതി വിധി അടുത്ത കാലത്താണുണ്ടായത്. ഇതെ തുടർന്ന് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ വയനാട് ജില്ലയിലെ എസ്റ്റുകളുടെ ലിസ്റ്റ് ശേഖരിച്ചുവരികയാണ്. സർക്കാറിന് ലഭിക്കേണ്ട എസ്റ്റേറ്റിലാണിപ്പോൾ മരം മുറി നടക്കുന്നത്.
 അനേകായിരം കോടി രൂപ വിലമതിക്കുന്ന  ബ്രഹ്മഗിരി ചെരുവിലെ പഴയ ബ്രിട്ടീഷ് തോട്ടങ്ങളിലെ മരങ്ങൾ മുറിക്കുന്നതിനായി വനം വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്തർ , മരം ബ്രോക്കർമാർ കച്ചവടക്കാർ വക്കീലന്മാർ എന്നിവർ ഉൾപ്പെട്ട ഗൂഢസംഘം നിരവധി വർഷമങ്ങളായി വയനാട്ടിൽ സജീവമാണ്.
 ബ്രഹ്മഗിരി ചരുവുകളിലെ നിരവധി തോട്ടങ്ങളിൽ അടുത്തയിടെ നടന്നുകൊണ്ടിരിക്കുന്ന മരം കൊളെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കാൽവരി , ബ്രഹ്മഗിരി എ. ലക്ഷ്മി, ആലത്തൂർ, നാഗമന തുടങ്ങിയ എസ്റ്റേറ്റുകളിൽ നടന്ന മരം മുറി ഹൈക്കോടതിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അധികൃതർ തടഞ്ഞിട്ടുണ്ട്.
               ബാർഗിരി എസ്റ്റേറ്റ് ബ്രഹ്മഗിരിയുടെ പടിഞ്ഞാറൻ ചരിവിലാണ്. കുടക് ജില്ലയിലെ ഇരിപ്പു വെളച്ചാട്ടം ഈ മലയുടെ കിഴക്കൻ ചരിവിലാണ്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും വൻ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്.
കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിത്തകർച്ച തുടങ്ങിയവ മൂലം ദുരന്തം നേരിടുന്ന വയനാട്ടിലെ നിയമ വിരുദ്ധ മരംമുറി അവസാനിപ്പിക്കാൻ ശക്തമായി ഇടപെടണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. എൻ. ബാദുഷ അധ്യക്ഷം വഹിച്ചു. ഷൈജൻ , എം.ഗംഗാധരൻ , തോമസ്സ് അമ്പലവയൽ , ബാബു മൈലമ്പാടി , എ.വി. മനോജ് , സണ്ണി മരക്കടവ് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *