May 8, 2024

പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയര്‍ന്ന പ്രായപരിധി 65 വയസ്സാക്കി

0
Img 20211106 215249.jpg
 തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പ്പറേഷനുകള്‍, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടര്‍/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ഉയര്‍ന്ന പ്രായപരിധി സര്‍ക്കാര്‍ 65 വയസ്സാക്കി പുതുക്കി നിശ്ചയിച്ചു. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളില്‍ നിയമത്തിലോ ചട്ടങ്ങളിലോ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കും പ്രകാരമായിരിക്കും ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുക. സര്‍ക്കാര്‍ വിവര സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വികസനോന്‍മുഖമായ/ പ്രായോഗികമായ മാറ്റങ്ങള്‍ എല്ലാ മേഖലകളിലും വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രായപരിധിയില്‍ മാറ്റം വരുത്തുന്നതെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *