May 5, 2024

ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോം ആകും -വി.ഡി.സതീശൻ

0
Img 20211116 135843.jpg
 കൽപ്പറ്റ – ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോം ആകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ്. വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേന്ദ്ര- കേരള സർക്കാരുകൾ തുടരുന്ന കർഷക ദ്രോഹ നടപടികളിൽ വീർപ്പുമുട്ടുന്ന ജനതക്കൊപ്പം എല്ലാ പോരാട്ടങ്ങളിലും യു.ഡി.എഫ്. ഒപ്പമുണ്ടാകും.
നിയമസഭക്കകത്ത് മാത്രമല്ല പുറത്തും ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ്. നേതൃത്വം നൽകും. ദേശീയ പാത 766 ലെ രാത്രിയാത്ര നിരോധനം, കാർഷിക പ്രശ്നങ്ങൾ, വന്യ മൃഗശല്യം , വയനാട് മെഡിക്കൽ കോളേജ്, എന്നീ വിഷയങ്ങളിൽ യു.ഡി.എഫ്. വിട്ടു വീഴ്ചയില്ലാത്ത സമരമായിരിക്കും യു.ഡി.എഫിൻ്റേത്.
കോവിഡിനിടെ 
ഇന്ധന വിലവർദ്ധനവിൽ ജനം ജീവിക്കാൻ മാർഗ്ഗമില്ലാത്ത തരത്തിൽ കേന്ദ്ര- കേരള സർക്കാരുകൾ വീണ്ടും ദ്രോഹിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി യു.പി.എ, സർക്കാരിന് ശേഷം മോദി ഗവൺമെൻ്റ് 300 ശതമാനമാണ് വർദ്ധിപ്പിച്ചത്. 
കേരളം യു.ഡി.എഫ്. ഭരിച്ചപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയായി ലഭിച്ചിരുന്ന സ്ഥാനത്ത് എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് ഇത് 5000 കോടി രൂപയായി വർദ്ധിച്ചു.  
 കോർപ്പറേറ്റുകളിൽ നിന്ന് 12 ലക്ഷം കോടി രൂപ കിട്ടാക്കടമായുള്ളപ്പോൾ സർഫാസിയുടെ പേരിൽ കർഷകരെ ജപ്തി ചെയ്യുകയാണന്നും കേന്ദ്ര നയങ്ങൾക്കെതിരെ ശബ്ദിക്കാൻ ശേഷിയില്ലാത്തവരായി കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു.എം.എം. ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *