ഗ്രാമീണ ശുചിത്വ സര്‍വ്വെയില്‍ പങ്കാളികളാകണം
കൽപ്പറ്റ – ശുചിത്വ-മാലിന്യ സംസ്‌കരണ രംഗത്തെ മികവിന് വയനാട് ജില്ലയെ അര്‍ഹരാക്കാന്‍ സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഡബ്യു.എം.ഒ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റും, ശുചിത്വമിഷന്‍ വയനാടും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്‌ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിലുള്ള മികവും, മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തി ദേശീയ തലത്തില്‍ റാങ്ക് നിശ്ചയിക്കുന്ന സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെയില്‍ www.ssg2021.in എന്ന വെബ്ബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സിറ്റിസണ്‍ ഫീഡ് ബാക്ക് നല്‍കാം. കാമ്പയിനില്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബിജി പോള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷെഫീഖ്, അസി.കോ-ഓര്‍ഡിനേറ്റര്‍ കെ. റഹീം ഫൈസല്‍, ഷെഹീറ, ആരീഫ.ടി.പി, ഫഹദ് എന്നിവര്‍ സംസാരിച്ചു
Leave a Reply