May 2, 2024

ഗോത്രമേഖലയില്‍ കരുതലിന്റെ കവചം

0
Img 20220127 185814.jpg
 കൽപ്പറ്റ : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനസംഖ്യയുള്ള വയനാട്ടില്‍ ആദിവാസി മേഖലയില്‍ സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന് മികച്ച പ്രതികരണം. നാടാകെ ഒന്നിച്ച് കോളനികളിലുള്ള പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കെല്ലാം സമ്പൂര്‍ണ്ണമായി വാക്‌സിന്‍ നല്‍കാനുള്ള ട്രൈബല്‍ വാക്‌സിനേഷന്‍ യജ്ഞത്തിനാണ് ജില്ലയില്‍ തുടക്കമായത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുത്തിവെപ്പ് ക്യാമ്പുകളില്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും വീടുകള്‍ കയറിയിറങ്ങി പ്രായ പരിധിയിലുള്ള എല്ലാവരെയും വാക്‌സിനെടുക്കാന്‍ എത്തിക്കുക എന്നതായിരുന്നു ഉദ്യമം. കാര്‍ഷികമേഖലയില്‍ വിളവെടുപ്പ് കാലമായതിനാല്‍ തൊഴിലിടങ്ങളില്‍ പോകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കോളനികളില്‍ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയിരുന്നു. ആദ്യ ദിനത്തിലും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ വന്നവര്‍ക്ക് വെള്ളിയാഴ്ച (ഇന്ന്) നടക്കുന്ന ക്യാമ്പുകളിലെത്തിയും വാക്‌സിന്‍ സ്വീകരിക്കാം. ആദിവാസി ജനസംഖ്യ ഏറെയുള്ളതും വനത്തോട് ചേര്‍ന്നതുമായ ഗ്രാമങ്ങളിലെല്ലാം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു. തിരുനെല്ലിയിലെ ബേഗൂര്‍ , ബാവലി, അപ്പപ്പാറ എന്നിവടങ്ങളിലും പുല്‍പ്പള്ളിയിലെ ചേകാടി, നെന്മേനിയിലെ കൊന്നമ്പാറ കോളനി എന്നിവടങ്ങിലെല്ലാം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ശേഷിക്കുന്ന പ്രദേശങ്ങളില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരെ മുഴുവന്‍ ക്യാമ്പുകളിലെത്തിക്കും. കുത്തിവെപ്പെടുക്കാന്‍ വിമുഖരായവര്‍, കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍, അറിവില്ലായ്മ നിമിത്തം കുത്തിവെപ്പെടുക്കാന്‍ മനപൂര്‍വ്വം എത്താത്തവര്‍ തുടങ്ങിയവരെയാണ് ക്യാമ്പുകളിലെത്തിക്കുക. ഇതിനായുള്ള ബോധവത്കരണവും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും കോളനികളില്‍ വ്യാപിപ്പിക്കുന്നുണ്ട്. നരവധി കോളനികളില്‍ ഇതിനകം തന്നെ കുത്തിവെപ്പെടുത്തവരുമുണ്ട്. ഇവരെയെല്ലാം ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിക്കുകയുമാണ് ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *