നെഹ്റു യുവകേന്ദ്ര നാഷണല്‍ യൂത്ത് വോളന്റിയര്‍; അപേക്ഷ ക്ഷണിച്ചു
കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നെഹ്റു യുവ കേന്ദ്രയുടെ കീഴില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായി നിയമിക്കപ്പെടുന്നതിന് സേവന തല്പരരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് വോളന്റിയര്‍മാരുടെ പ്രധാന കര്‍ത്തവ്യങ്ങള്‍. പരിശീലനത്തിനു ശേഷം ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്ന വോളന്റിയര്‍മാര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടു വര്‍ഷമാണ് നിയമന കാലാവധി.
എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. 2021 ഏപ്രില്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്സിനു പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ വയനാട് നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ 20 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202330.
.
Leave a Reply