April 26, 2024

അനിലിന്റെ ആത്മഹത്യ പാർട്ടി അന്വേഷിക്കുമെന്ന് സി.പി.എം. : കത്തിനെക്കുറിച്ച് അന്വേഷിക്കണം.

0
അനിലിന്റെ ആത്‍മഹത്യ ദൗർഭാഗ്യകരം: കുറ്റം ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയില്ല  : വീട് ആക്രമിച്ചത് അപലനീയം – സി.പി.ഐ.എം ഏരിയ കമ്മിറ്റി 
മാനന്തവാടി  :തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകാര്യമാണെന്നും മരണത്തിനു കാരണമായി ചില കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആത്മഹത്യ കുറിപ്പെന്ന നിലയില്‍ ഏതാനും കത്തുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും സിപിഐഎം മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. എന്തിന്റെ പേരില്‍ ആയാലും ഒരു വ്യക്തിയുടെ വീട് ആക്രമിക്കുന്നത് അപലപനീയമാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗമായ വാസു എന്തെങ്കിലും രീതിയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി  അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.ഇന്നലെ രാത്രിയില്‍ ബാങ്ക് പ്രസിഡന്റും സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗവുമായ പി.വാസുവിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായി.  ഓടുകളും ജനല്‍ ചില്ലുകളും ആക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.  എന്തിന്റെ പേരില്‍ ആയാലും ഒരു വ്യക്തിയുടെ വീട് ആക്രമിക്കുന്നത് അപലപനീയമാണ്. ആത്മഹത്യ സംബന്ധിച്ചും, പ്രചരിക്കപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ചും, കുറിപ്പില്‍ പറയുന്ന ആരോപണങ്ങളെക്കുറിച്ചും നിയമാനുസൃതമായ അന്വേഷണം പോലീസും, ബന്ധപ്പെട്ട സഹകരണ ഡിപ്പാര്‍ട്ട്‌മെന്റും നടത്തി കുറ്റം ചെയ്തവരെ നിയമത്തിനു മുമ്പാകെ കൊണ്ടുവന്ന്  ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം വാസുവിന്റെ വീടാക്രമിച്ചവര്‍ ആരായാലും അവര്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിക്കണം. പാര്‍ട്ടി  ഏരിയാ കമ്മിറ്റി അംഗമായ വാസു എന്തെങ്കിലും രീതിയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി  സംരക്ഷിക്കില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി  അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഏരിയാ കമ്മിറ്റി യോഗത്തില്‍ പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  എ.എന്‍ പ്രഭാകരന്‍, കെ.വി മോഹനന്‍, പി.കെ സുരേഷ്, കെ റഫീഖ്, വര്‍ക്കിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *