April 27, 2024

നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് ഗൗരി തീർത്ഥ .

0
Img 20181209 Wa0044
ബത്തേരി: – ആലപ്പുഴയിൽ വെച്ച് നടന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി ന്യത്ത മത്സരത്തിൽ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി തീർത്ഥ എ ഗ്രേഡ് കരസ്ഥമാക്കി. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ കണ്ണീരായ കഠ് വ പെൺകുട്ടിയെ കലോത്സവ വേദിയിൽ പുനരുജ്ജീവിപ്പിക്കുന്ന മിന്നുന്ന പ്രകടനത്തിലൂടെയാണ് എ ഗ്രേഡ് നേടിയത്. സബ് ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗൗരി തീർത്ഥ വിധി നിർണയത്തിലെ അപാകത ചൂണ്ടി കാണിച്ച് അപ്പീൽ നൽകിയെങ്കിലും പരിഗണിച്ചില്ല. തുടർന്ന് ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത വഴിയാണ് ജില്ലയിൽ മത്സരിച്ചത്. ജില്ലയിൽ മത്സരിച്ച ഗൗരി തീർത്ഥ സബ് ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയെ മറികടന്നാണ് എ ഗ്രേഡ് നേടി സംസ്ഥാന  തലത്തിലേക്ക് യോഗ്യത നേടിയത്.തുടർന്ന് സംസ്ഥാന തലത്തിലും എ ഗ്രേഡ് നേടി. ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ വി.എൻ സുരേഷ് ബാബുവിന്റെയും ,കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂൾ അധ്യാപിക സോണ സുരേഷിന്റെയും മകളാണ്. സഹോദരൻ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ നാരായണൻ. കൽപ്പറ്റ സ്വദേശി അനിൽകുമാറാണ് പരിശീലകൻ.
    ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *