April 26, 2024

ലോക കാഴ്ച ദിനത്തിൽ വയനാട്ടിൽ മൂന്നിടത്ത് പ്രോജക്ട് വിഷൻ ബ്ലൈൻഡ് വാക്ക് .

0
Img 20191008 Wa0162.jpg
കൽപ്പറ്റ : ലോക കാഴ്ച ദിനമായ ഒക്ടോബർ 10 ന് ബാംഗ്ലൂർ ആസ്ഥാനമായ 
പ്രോജക്ട് വിഷൻ ബ്ലൈൻഡ് വോക്ക് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലായി
250 കേന്ദ്രങ്ങളിലാണ് കാഴ്ചയുള്ളവരെ കാഴ്ച്ച ഇല്ലാത്തവർ നയിക്കുന്ന ബെൻഡ്
ാക്ക് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന് പരിപാടിയിൽ
രാജ്യത്തെ വിവിധ ഇടങ്ങളിൽ ഗവർണർമാർ. കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ
എന്നിവർ നേതൃത്വം നൽകും. നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ബ്ലൈൻഡ് വാക്കിന്റെ ലക്ഷ്യം
.
കണ്ണുകൾക്ക് മരണത്തിനപ്പുറവും ജീവനും കാഴ്ച്ചയുമുണ്ട്. അന്ധത,
ബാധിച്ചവരിൽ 20% ആളുകൾക്ക് നേത്രദാനത്തിലൂടെ വീണ്ടും കാഴ്ച്ച ലഭിക്കും.
ഇന്ത്യയിൽ 30 ലക്ഷം ആളുകൾക്ക്
– നേത്രദാനത്തിലുടെ
കോർണിയൽ ട്രാൻസ്പ്ലാന്റേഷൻ വഴി കാഴ്ച ലഭിക്കുന്നവരാണ്. എന്നാൽ
അജ്ഞത, തെറ്റിധാരണ എന്നിവമൂലം വളരെക്കുറച്ച് പേരുടെ കണ്ണുകൾ മാത്രമേ
ഐ ബേങ്കുകളിൽ എത്തിച്ചേരുന്നുള്ളു. 85ലക്ഷം ആളുകൾ ഓരോ വർഷവും
മരിക്കുന്നു. നമ്മുടെ രാജ്യത്ത് 40,000 ആളുകൾ മാത്രമേ
നേത്രദാനം നടത്തുന്നുള്ളു. ഏത് പ്രായത്തിലുള്ളവർക്കും, രോഗികളായവർക്കും
കണ്ണുകൾ ദാനംചെയ്യാവുന്നതാണ്. നേത്രദാനത്തിലൂടെ മരണപ്പെട്ട വ്യക്തിയുടെ
മുഖത്തിന് രൂപം മാറ്റം സംഭവിക്കുന്നില്ല.
വയനാട്ടിലെ ബ്ലൈൻഡ്  വാക്കിൽ വിദ്യാർത്ഥികൾ, രാഷ്ട്രീയ ആരോഗ്യ
സാമൂഹിക മത സാംസ്കാരിക പ്രവർത്തകർ ചേംബർ ഓഫ് കൊമേഴ്സ്   കേരള
ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് , വിവിധ സംഘടനാ പ്രതിനിധികൾ കുടുംബശ്രീ,
ആശാ വർക്കർമാർ, മുതലായവർ പരിപാടിയിൽ പങ്കാളികളാവാം.
മുതലായവർ ഈ പരിപാടിയിൽ പങ്കുചേരും. വയനാട്ടിൽ 3
സ്ഥലങ്ങളിലാണ് ബ്ലൈൻഡ് വാക്ക് നടക്കുക.
മേപ്പാടിയിലെ ബെയിന്റ് വാക്ക് മേപ്പാടി പോലീസ് സ്റ്റേഷനിൽ നിന്ന് 9.30 ന്
ആരംഭിച്ച്  സെന്റ്. ജോസഫ് ഗേൾസ് ഹയർ സെകണ്ടറി സ്കൂളിൽ 10.30 ന്.     
സമാപിക്കും. മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട്  സഹദ് കെ.കെ ഫ്ലാഗ് ഓഫ് ചെയ്യും.
മാനന്തവാടി ബ്ലൈയിന്റ് വാക്ക് 1.00 മണിക്ക്  ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്ന് ആരംഭിച്ച്
2 മണിക്ക്  ലിറ്റിൽ ഫ്ലവർ സ്കൂളിൽ സമാപിക്കും ഗവൺമെന്റ്  എഞ്ചിനീയറിംങ്ങ് കോളേജി
പ്രിൻസിപ്പൾ ഡോ:  അനിതാ വി.എസ് ഫ്ലാഗ് ഓഫ് ചെയ്യും.
കൽപ്പറ്റയിലെ ബ്ലൈൻഡ്  വാക്ക് 2 .30 ന് സിന്ദൂർ  പാർക്കിംങ്ങ് ഗ്രൗണ്ടിൽ  നിന്ന്
ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കുന്നു. വയനാട് ആർ.ടി.ഒ. ജെയിംസ് 
എം. പി ഫ്ലാഗ് ഓഫ് ചെയ്യും. മോട്ടോർ  വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് കൽപ്പറ്റ
ബ്ലൈൻഡ്  വാക്കിന്  പൂർണ്ണ ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർ
വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനുള്ള   ബോധവൽക്കരണ പരിപാടി ഒക്ടോബർ 9 ന് മൂന്ന് മണിക്ക് 
സിവിൽ സ്റ്റേഷനിൽ വെച്ച് നടത്തപ്പെടും. .നേത്രദാനത്തെക്കുറിച്ചുള്ള
സന്ദേശം നൽകാൻ ഡോക്ടർമാർ ചടങ്ങിൽ പങ്കെടുക്കും.
കാഴ്ചയുള്ളവർ  കറുത്ത തുണികൊണ്ട് കണ്ണുകൾ മൂടിക്കെട്ടുകയും ഇവരെ
കാഴ്ചയില്ലാത്തവർ നയിക്കുകയും ചെയ്യുകയാണ് ബ്ലൈൻഡ് വാക്ക് കൊണ്ട്
ഉദ്ദേശിക്കുന്നത്. 
    കണ്ണ് കെട്ടി 5 പേരുടെ  സംഘത്തെയാണ് 
 കാഴ്ച ഇല്ലാത്ത ഒരാൾ
– ഇത്തരത്തിലുള്ള 100 സംഘങ്ങളാണ് പ്രദേശത്തെ വാക്കിൽ
ഉണ്ടാകുക, ഇവരെ സഹായിക്കുന്നതിന് വേണ്ടി  മറ്റു വാളണ്ടിയർമാരും  ഒപ്പം
ഉണ്ടാകും.
അന്ധതാ നിവാരണത്തിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം
നേത്രദാന സമ്മത പത്രം നൽകിയ വ്യക്തിയുടെ മരണ ശേഷം കണ്ണുകൾ
അർഹരായവരിൽ
എത്തിക്കുവാൻ
സന്നദ്ധപ്രവർത്തകരെ
പ്രതിജ്ഞാബദ്ധരാക്കുന്നതിന് വേണ്ടിയാണ് പ്രാജക്ട് വിഷൻ ബ്ലൈൻസ് 
വാക്കുംഘടിപ്പിക്കുന്നതെന്ന് സംഘടനയുടെ സ്ഥാപക ഡയറക്ടർ ഫാ. ജോർജ്
കണ്ണന്താനം അറിയിച്ചു.
നിലവിലുള്ള നേത്ര ബാങ്കുകൾ പലതും പ്രവർത്തനസജ്ജമല്ല. ടെക്നീഷ്യന്മാരുടെ
അഭാവവും നേത്രദാനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതു
പരിഹരിക്കാനായി വയനാട് ഡി.എം വിംസ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വയനാട്ടിൽ 
പുതിയൊരു ഐ ബാങ്ക് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
പുരോഗമിക്കുകയാണ്.വയനാട് അമ്പലവയൽ സ്വദേശി ജോസി 
പള്ളിപറമ്പിൽ കണ്ണ് ശേഖരിക്കുന്നതിന്നുള്ള ടെക്നീഷ്യൽ പരിശീലനം പൂർത്തീകരിച്ച് 
കോർഡിനേറ്റർ ആയി നിയോഗിക്കപ്പെട്ടു.  
നാല് വർഷം മുൻപ് തുടക്കംകുറിച്ച് ബ്ലെയിന്റ് വോക്ക് ഇതിനകം അഞ്ച് 
രാജ്യങ്ങളിലായി 250ഓളം വോക്കുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ
ബന്ധപ്പെടേണ്ടതാണ്. 9562617257, 944907 1973
പത്ര സമ്മളനത്തിൽ പ്രൊജക്ട് വിഷൻ  പ്രസിഡണ്ട്  ജോണി പാറ്റാനി, പ്രൊജക്ട് വിഷൻ നാഷണൽ 
 കോർഡിനേറ്റർ  സിബു ജോർജ്, ഡി എം വിംസ്  നേത്ര രോഗ വിഭാഗം വിദഗ്ധൻ ഫെലിക്സ് ലാൽ, 
, മുൻസിപ്പൽ കൗൺസിലർ വിനോദ്
 പി. വിനോദ് കുമാർ ,പ്രൊജക്റ്റ് വിഷൻ
വയനാട് കോർഡിനേറ്റർ  സിമി മാത്യു, ജയൻ കെ. കെ (ഷെൽട്ടർ
ചാരിറ്റബിൾ സൊസൈറ്റി), ഗവ: എ ന്നിയറിംങ്ങ് കോളേജ് എൻ. എസ്.എസ്.വളണ്ടിയർ സെക്രട്ടറി എം. കൻസുൽ ഹഖ്, എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *