April 26, 2024

ഉരുൾപൊട്ടലിനെ മുൻകൂട്ടി അറിയാമെന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ

0
Img 20191022 Wa0279.jpg
മാനന്തവാടി : പിന്നോക്ക ജില്ലയായ വയനാട് നേരിട്ട പ്രളയം മറക്കാൻ ആയിട്ടില്ല. എന്നാൽ ഇനി പ്രകൃതിദുരന്തത്തെ മുൻപേ അറിയാനും കരുതിയിരിക്കാനും കഴിയുന്ന വിദ്യ പരിചയപ്പെടുത്തുകയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ.ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്കൂളിലെ യു.ആദർശ്, അശ്വിൻ സുരേന്ദ്രൻ എന്നീ വിദ്യാർത്ഥികളാണ് ശാസ്ത്ര നഗരിയിൽ തങ്ങളുടെ  കണ്ടുപിടിത്തവുമായി എത്തിയത്. ഉരുൾപൊട്ടലിനെ മുൻപേ അറിയുക വഴി വലിയ ദുരന്തം  ഒഴിവാക്കാൻ കഴിയും. ചരിവുള്ള പ്രദേശങ്ങളിലെ ജലത്തിൻറെ തോത് അളന്ന് സിഗ്നൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിൽ ലഭിക്കുന്ന തരത്തിലാണ് തങ്ങളുടെ ആശയം ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: ആര്യ ഉണ്ണി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *