May 2, 2024

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനം: തയ്യല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

0
കല്‍പ്പറ്റ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി വരുത്തുക, ഇ എസ് ഐ നടപ്പിലാക്കുക, പെന്‍ഷന്‍ വിതരണത്തിലെ അപാകത പരിഹരിക്കുക, പ്രസവാനുകൂല്യ കുടിശിക 13000 രൂപ ഉടന്‍ വിതരണം ചെയ്യുക, അംശാദായ അടവുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക, കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ ടൈലേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിന് നടത്തിവരികയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 13ന് കേരളത്തിലെ തയ്യല്‍ തൊഴിലാളികളുടെ മാതൃസംഘടനയായ എ കെ ടി എയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത തയ്യല്‍ തൊഴിലാളികള്‍ നേടിയെടുത്ത ക്ഷേമനിധിയടക്കം നിരവധി പോരായ്മകളിലൂടെയാണ് കടന്നുപോകുന്നത്. 2013 മാര്‍ച്ചിന് ശേഷമുള്ള പ്രസവാനുകൂല്യമായ 13000 രൂപ വെച്ചുള്ള കുടിശിക കേന്ദ്രസംസ്ഥാന ഫണ്ടുകളുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി തുടര്‍കാലഘട്ടത്തില്‍ ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ല. തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമം കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി നടപ്പിലാക്കാമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ വാഗ്ദാനം നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ല. തയ്യല്‍ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് കഴിയുന്നില്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ എസ് ഐ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിലെ കാലവിളംബം അവസാനിപ്പിച്ച് തയ്യല്‍ക്കാരെ അടിയന്തരമായി സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് സൂചനാസമരങ്ങളും ഇതിനകം തന്നെ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി കെ കെ ബേബി, ജില്ലാപ്രസിഡന്റ് യു കെ പ്രഭാകരന്‍, ജില്ലാ ട്രഷറര്‍ എന്‍ പത്മനാഭന്‍, സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ദേവയാനി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ എം ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *