April 26, 2024

സ്വന്തം റൂട്ട് മാപ് വിശദീകരിച്ച് വയനാട്ടിലെ പുതിയ കൊവിഡ് 19 രോഗ ബാധിതൻ

0
ഇന്ന് (30-03-2020) രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട്  സ്വദേശിയുടെ റൂട്ട് മാപ്പ്
അദ്ധേഹം തന്നെ വിശദീകരിക്കുന്നു,,,,,
എന്റെ റൂട്ട് മാപ്പ് 
21/03/2020 ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ നിന്നും എമിറേറ്റ്സ് EK 568 വിമാനത്തിൽ 9:55   PM ന്  ബാംഗ്ലൂർ ലേക് യാത്ര തുടങ്ങി. 22/5/2020, 2:55 AM ന്  കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ബെംഗളൂർ ൽ എത്തി ചേര്ന്നു. തിരക്ക് വളരെ കുറവാണു. ഫ്ലൈറ്റിന് അകത്തു നിന്നും നൽകിയിരുന്ന ഹെൽത്ത് ഫോം (2 കോപ്പി) ഫില്ല് ചെയ്‌തു സ്പെഷ്യൽ ആയി തയ്യാറാക്കിയ ഹെൽത് ഡെസ്കിൽ ഏല്പിക്കുകയും 
എന്റെ ശരീരത്തിനെ ഊഷ്‌മാവ്‌ പരിശോധിക്കുകയും നോർമൽ ആണെന്ന്  ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവർ എന്നെ എമിഗ്രേഷൻ സ്‌റ്റാമ്പിങ് വിഭാഗത്തിലേക്കും ശേഷം കസ്റ്റംസ് ക്ലീറെൻസ് വിഭാഗത്തിലേക്കും വിട്ടു. എന്റെ ലഗേജ് എടുത്ത ശേഷം എയർപോർട്ട്ന് പുറത്തു എത്തിയ എന്നെയും ബാക്കിയുള്ള എല്ലാ യാത്ര കരേയും ബസുകളിൽ കയറ്റി യെലഹക്ക്‌  അടുത്തുളള ആകാശ് ഹോസ്പിറ്റലിൽ ഹെൽത്ത് ചെക്കപ്പിന് കൊണ്ടുപോവുകയും പരിശോധനക്ക് വിദേയമാക്കി. ശേഷം 14 ദിവസത്തെ ഹോം quarandine ആവശ്യപ്പെടുകയും ചെയ്തു. ചെറിയ പനിയും മറ്റും  ഉള്ളവർക്ക്  ക്വാറന്റെൻ ദിവസം 20 ഉം 28 ദിവസങ്ങളായി നീട്ടി കൊടുക്കുന്നതും കണ്ടു. 
ശേഷം എയർപോർട്ട് ലേക്ക്  തിരിച്ചു അതേ ബസിൽ തന്നെ അവർ കൊണ്ടു വിട്ടു. ഇവിടെ നിന്നും കോഴിക്കോടേക്കുള്ള 6E 7129 indigo 9:50 am ഉള്ള വിമാനത്തിൽ ആണ് എനിക്ക് യാത്ര ചെയ്യേണ്ടത്. കുറച്ചു സമയം ആളൊഴിഞ്ഞ ഭാഗത്തു റെസ്റ്റ്  എടുത്തു. അടുത്ത യാത്രകുള്ള ബോർഡിങ് പാസ് വാങ്ങി customes ചെക്കിങ്ങ് ന്ന് ശേഷം ഒരു കാപ്പിയും ബിസ്ക്കറ്റും കഴിക്കുന്നതിനിടയിൽ മെസ്സേജ് വന്നു പുറപ്പെടേണ്ട ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റ് ആണ്. 
ഈ സമയത്തിനുള്ളിൽ എന്റെ നാട്ടിലെ പഞ്ചായത്ത്  ഹെൽത് ഇൻസ്‌പെക്ടറെ ഞാൻ വരുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്തു. വേണ്ട സഹായം എന്തു വേണമെങ്കിലും ആവശ്യപ്പെടാൻ പറഞ്ഞു. തുടർന്നുള്ള എന്റെ യാത്ര സമയങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു.
9:50 ന് പുറപ്പെടേണ്ട ഫ്ലൈറ്റ്  11:15 ന് ആണ് പുറപ്പെട്ടത് 12:30 ഓടുകൂടി കോഴിക്കോട്  എയർപോർട്ട് ൽ എത്തി ചേർന്ന ഞാൻ ലഗേജ് എടുത്ത് എയർപോർട്ട് ഇൽ നിന്നും തന്നിരിക്കുന്ന ഫോം ഫില്ല് ചെയ്‌തു ബാംഗ്ലൂർ എയർപോർട്ട്ൽ ഉണ്ടായ പോലെതന്നെ ടെമ്പറേച്ചർ  ചെക്കപ്പിന് ശേഷം ഡോക്ടറുടെ പരിശോധനയും കഴിഞ്ഞ് എയർപോർട്ട് ന് പുറത്തേക് നടന്നു. ഇന്ന് ഇന്ത്യയിൽ ഭാരത് കർഫ്യൂ ആണ്. ഞാൻ ആദ്യമായാണ് കരിപ്പൂർ എയർപോർട്ട് നെ ആളൊഴിഞ്ഞു കാണുന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരം എന്റെ കസിൻസ് കാർ കൊണ്ടുവന്നു എയർപോർട്ടിൽ ഏൽപിച്ചു അവർ പോയിരിക്കുന്നു. ഒറ്റയ്ക്കാണ് യാത്ര 1:10 PM ന് യാത്ര പുറപ്പെട്ട ഞാൻ    ആളൊഴിഞ്ഞ വിജനമായ മുക്കം താമരശ്ശേരി വഴി വീട്ടിലേക് ഡ്രൈവ് തുടർന്നു. എനിക്ക്‌ നല്ലവണ്ണം മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്. പക്ഷെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശമനുസരിച്ച് ഞാൻ എവിടെയും നിറുത്തിയില്ല. വീട്ടിലേക് വിളിച്ചു. ഒരു ദിവസം മുൻപ് തീരുമാനിച്ചത് പ്രകാരം ഉമ്മ ഒഴിച്ച് ബാക്കി ഉള്ള വീട്ടിൽ ഉള്ളവരോടൊക്കെ വീട്ടിൽ നിന്നും മാറാൻ ഞാൻ കർശന നിർദേശം നൽകിയിരുന്നു. അങ്ങനെ 2:55 ഒടുകൂടെ  ഞാൻ വീട്ടിൽ എത്തി ചേർന്ന് വിവരം ഹെൽത്ത് ഇൻസ്‌പെക്ടറുമായി കൈമാറുകയും ചെയ്തു. എന്റെ 3 വയസുള്ള മകനെ ഞാൻ കണ്ടില്ല. ഉപ്പ,വല്ലുമ്മ്മ്, ഭാര്യ, മകൻ, ബന്ധുക്കൾ എല്ലാവരെയും വീഡിയോ കാൾ ചെയ്തു.
ഇത്രക്കും കണിശമായി കാര്യങ്ങൾ ചെയ്ത്  കുളി കഴിഞ്ഞ അടഞ്ഞ റൂമിൽ യാത്ര ക്ഷീണം കാരണം ഉറങ്ങാൻ കിടന്നപ്പോൾ അപ്രദീഷിതമായൊരു കാൾ 
ഹെൽത് ഇൻസ്‌പെക്ടർ ..
അദ്ദേഹത്തോട് ഏതോ ബുദ്ധിയില്ലാത്തവർ വിളിച്ചു പറഞ്ഞിരിക്കുന്നു 
''ഞാൻ പുറത്തു കറങ്ങി നടക്കുന്നുണ്ട് എന്ന്''
ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീണ്ടും ഉറങ്ങാൻ നിന്നപ്പോൾ സുഹൃത്തിന്റെ കാൾ 
 '' നിന്നെ നോക്കി പോലീസ് വന്നിട്ടുണ്ട് ''
കാര്യങ്ങൾ ബോധ്യപ്പെടുത്തി police നെയും പറഞ്ഞു വിട്ടു.
''എന്തിരുന്നാലും ഒരു കാര്യം മനസിലാക്കുക ഞാൻ എനിക്ക് വേണ്ടിയല്ല ക്വാറന്റൈൻ   ആയത് നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണു''
''ഞാൻ കാത്തിരിക്കുന്നു നല്ലൊരു നാളേക്കായി'' .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *