April 28, 2024

നേത്രദാന പക്ഷാചരണം: മത്സരത്തിനുള്ള ഡിജിറ്റൽ പോസ്റ്റർ ഇന്ന് രാത്രി 9 – ന് മുമ്പ് അയക്കാം.

0
വയനാട് ജില്ല ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ദേശീയ  അന്ധതാ നിയന്ത്രണ  സമിതിയും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗവും ചേർന്ന് ഈ വർഷത്തെ നേത്ര ദാന പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തുന്നു. ആശുപത്രികളിൽ മരണാസന്നരായി കിടക്കുന്ന രോഗികളുടെ കണ്ണുകൾ മരണശേഷം ബന്ധുക്കളുടെ അനുവാദത്തോടെ ശേഖരിക്കുകയും  നേത്രപടല അന്ധത ബാധിച്ചവർക്ക് വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നതിന് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ വർഷത്തെ പക്ഷാചരണത്തിൻറെ ലക്ഷ്യം.
 പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ എട്ടാം ക്ലാസ് മുതൽ +2  വരെയുള്ള വിദ്യാർഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. നേത്രദാനം മഹാദാനം എന്ന പ്രമേയം ആസ്പദമാക്കി  മൊബൈലിലോ കമ്പ്യൂട്ടറിലോ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ JPEG ഫോർമാറ്റിൽ npcbwyd@gmail.com എന്ന ഇ- മെയിലിലോ 9947935414 എന്ന വാട്സ്ആപ്പ് നമ്പറിലോ
 
സെപ്റ്റംബർ 1ന് രാത്രി 9:00 മണിക്ക്
 മുമ്പ് അയച്ചു തരേണ്ടതാണ്.  പോസ്റ്ററിനോടൊപ്പം അയക്കുന്ന ആളുടെ വിലാസവും ഫോൺ നമ്പറും ചേർക്കേണ്ടതാണ്.
 പരിപാടിയോടനുബന്ധിച്ച് സെപ്റ്റംബർ നാലിന് വൈകുന്നേരം 3 മണിക്ക് ബഹു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള IAS ഉദ്ഘാടനം നിർവ്വഹിക്കുന്ന വെബിനാറിൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്. ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങൾ നേടുന്ന രചനകൾക്ക് യഥാക്രമം 1500/- , 1000/- , 500/- രൂപ സമ്മാനമായി ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9947935414 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *