April 29, 2024

ദുരിതയാത്രയിൽ രാജിലിനും അമ്മക്കും വേണം നമ്മുടെ കൈത്താങ്ങ്

0
Img 20200901 Wa0090.jpg
മുട്ടിൽ:
കൗമാര പ്രായത്തിൽ തന്നെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേൽക്കേണ്ടിവന്ന രാജിൽ എന്ന ചെറുപ്പക്കാരനും മാതാവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപ്പെടുകയാണ് . മുട്ടിൽ എടപ്പെട്ടിയിലാണ്  ഈ ദുരിതയാത്രയുടെ നേർക്കാഴ്ചയുള്ളത്. 
ഇന്നലെ തിരുവോണം.  രാജിലിൻ്റെ ജന്മദിനമായിരുന്നു. ഇങ്ങനെ പല ഓണവും പല ജന്മദിനവും കടന്നുപോയെങ്കിലും 
വർഷങ്ങൾക്കിടയിൽ ഒരു തവണ പോലും നല്ലൊരു ആഘോഷമുണ്ടായിട്ടില്ല.
  അമ്മയെ ചികിത്സിക്കാൻ കഴിയാതെ ദുരിത ജീവിതത്തിലാണ് രാജിലിന്റെ  കുടുംബം .
മുട്ടിൽ  എടപെട്ടിയിലെ  വാടക ക്വാർട്ടേഴ്സിയിലാണ് രണ്ടു വർഷമായി  രാജിലും അമ്മയും സഹോദരിയും കഴിയുന്നത്. 24 വർഷം മുമ്പ്  അച്ഛൻ മരിച്ചു. സഹോദരിയുടെ  ചികിത്സയ്ക്കായി സ്വന്തം വീടും വിൽക്കേണ്ടിവന്നു. പത്തു വർഷമായി ഇവർ വാടകവീട്ടിലാണ് താമസിക്കുന്നത്. അച്ഛൻറെ മരണശേഷം അമ്മ ജോലിക്ക് പോയി ആയിരുന്നു ഇവരെ വളർത്തിയത്.  അമ്മയുടെ  രണ്ട് കിഡ്നിയും തകരാറിലായതൊടെ വീണ്ടും ദുരിതമായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലുമാസം മുമ്പ് ചികിത്സയിലായിരുന്നു. ഇപ്പോൾ അമ്മയ്ക്ക് ഡയാലിസ് ചെയ്യുന്നുണ്ട്. ആഴ്ചയിൽ മൂന്ന് തവണ ചെയ്യണമെങ്കിൽ പണം  ആരുടെയെങ്കിലും  കയ്യിൽനിന്നു വാങ്ങണം. അമ്മയുടെ ചികിത്സയ്ക്കായി സ്വന്തം പഠനം ഉപേക്ഷിച്ച് ഹോട്ടലിൽ  ജോലി ചെയ്യുന്ന രാജുവിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ മാസം 3000 രൂപ വാടക കൊടുക്കണം. 
 ജോലിക്ക് പോകാത്തതുകൊണ്ട് ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കും ആകെ ബുദ്ധിമുട്ടാണ്.  റേഷൻ കാർഡു പോലും ഈയടുത്താണ് കിട്ടിയത്.   വാടക കൊടുക്കുവാനും അമ്മയെ ഡയാലിസ് ചെയ്യുവാനും ഭക്ഷണത്തിനും ഒരു നിർവ്വാഹവുമില്ലാതെ ഈ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *