May 6, 2024

കരിമ്പിൽ പ്രദേശവാസികളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു

0
48d8c15a 96a7 4ca1 9b9d 24c70036b751.jpg
തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ പ്രദേശവാസികളുടെ പട്ടയത്തിനായുള്ള  വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.
തൊണ്ടർനാട്  ഗ്രാമപഞ്ചായത്തിലെ കരിമ്പിൽ പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് കിടപ്പാടത്തിന് പട്ടയം ലഭിക്കുക എന്നത്. 1976 ലെ കരിമ്പിൽ കുടിയിറക്ക് സംഭവം മുതലുള്ള ചരിത്രമാണ് പട്ടയത്തിനായുള്ള പോരാട്ടത്തിന്റെ ആദ്യ ഘട്ടങ്ങൾ.
പ്രദേശവാസികളുടെ നിരന്തര സമരങ്ങളുടയും പ്രക്ഷോഭങ്ങളുടെയും ഫലമായി 01.01.1977 ന് മുൻപ് ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി വനം -റവന്യം സംയുക്ത സർവേ നടപടികൾ പൂർത്തീകരിച്ചിരുന്നു. പിന്നീട് സാറ്റലൈറ്റ് സർവേ പൂർത്തികരിച്ച് ജി.പി.എസ് സംവിധാനത്തിലൂടെ ഓൺലൈൻ ആയി സർവേ നടപടികൾ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ച് അനുമതി നേടിയാൽ സംസ്ഥാന സർക്കാരിന് കൈവശക്കാർക്ക് പട്ടയം നൽകാൻ സാധിക്കും. ഇരുന്നൂറിൽ അധികം കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ തൊണ്ടർ നാട് പഞ്ചായത്തിൽ മാത്രം പട്ടയം ലഭിക്കുക.
മാനന്തവാടി എം എൽ എ കേരള ലാന്റ് ഇൻഫർമേഷൻ മിഷൻ അധികൃതരുമായി നിരന്തരം നടത്തി വന്ന ഇടപെലുകളുടെ ഭാഗമായി ഇപ്പോൾ അവരുടെ മുപ്പതോളം വരുന്ന ഒരു ടീം തന്നെ കരിമ്പിൽ പ്രദേശത്ത് ജി.പി.എസ് സർവേ നടപടികൾ നടത്തുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *