April 29, 2024

വനിതാ സംരംഭകരെ ഒരു കുടക്കീഴിലാക്കി വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക്

0
Img 20200929 Wa0258.jpg
സി.വി. ഷിബു.
കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട് 
ജില്ലയിലെ വനിതാ സംരംഭകരെ ഒരു കുടക്കീഴിലാക്കി 
വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക് .
കൽപ്പറ്റ സ്വദേശിനിയായ റഫീന സനൂപ്, പടിഞ്ഞാറത്തറ സ്വദേശിനിയായ ഇർഫാന ഇബ്രാഹിം എന്നിവരാണ് ഈ വനിതാ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. കോവിഡ് കാലത്തെ  വിരസതയകറ്റാൻ  വീട്ടിലിരുന്ന് വിവിധ കൈത്തൊഴിലുകളും, കലാ സൃഷ്ടികളുമടങ്ങുന്ന പ്രവർത്തനങ്ങൾ നടത്തിയവർക്ക് വേണ്ടിയുള്ള 
സംരംഭണമാണിത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ തുടങ്ങിയ കൂട്ടായ്മയിൽ ഇതിനകം തന്നെ  ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി നൂറിലധികം വനിതാ  സംരംഭകരാണുള്ളത്. 
പലരും ലോക്ക്ഡൗണിലെ സമയ ലാഭത്തിനായി തുടങ്ങിവെച്ച വിവിധ കൈത്തൊഴിലുകളും, കലാ സൃഷ്ടികളും വിപണിയിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് കൂട്ടായ്മക്കൊണ്ട് ഇവർ ലക്ഷ്യമാക്കുന്നത്.
ലോക്ക്‌ ഡൗൺ വന്നതോടെയാണ്  റഫീന  വസ്ത്ര അലങ്കാരം  ചെയ്ത്‌ തുടങ്ങിയത്.  ശേഷം ഓൺലൈനിലൂടെ വിപണനം ചെയ്യുമ്പോഴാണ് ഇത്തരം വിവിധ കൈത്തൊഴിലുകൾ ചെയ്യുന്ന നിരവധി വനിതകൾ ജില്ലയിലുള്ളതായി റഫീന മനസ്സിലാക്കിയത്. കൂട്ടുകാരിയായ ഇർഫാനയോട് ഈ കാര്യം പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഈ മേഖലയിലുള്ളവെരെ  ഒരു കുട കീഴിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇരുവരും  വെൻ വയനാടെന്ന  ഓൺലൈൻ  കൂട്ടായ്മ രൂപീകരിച്ചത്. ജില്ലയിൽ ഇത്തരം കഴിവുകളുള്ള സ്ത്രീകളെ മുഖ്യധാരയിയിൽ കൊണ്ടുവരുകയും, അതിലൂടെ വിപണനം നടത്താനുള്ള പുതിയ വേദിയൊരുക്കുകയാണ് ഈ കൂട്ടായ്മ. 
.
ഇവരെക്കുറിച്ച് കേട്ടറിഞ്ഞ പലരും  ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *