April 26, 2024

വയനാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് 92 പേര്‍ക്ക് രോഗമുക്തി

0
Corona 4901878 1280 Covid 19 Virus

വയനാട് ജില്ലയില്‍ ഇന്ന് (03.10.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 92 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും മാനന്തവാടി സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3974 ആയി. 2865 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1088 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

മേപ്പാടി സ്വദേശികള്‍ 11, കണിയാമ്പറ്റ സ്വദേശികള്‍ 10, കല്‍പ്പറ്റ സ്വദേശികള്‍ 8, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ 7 പേര്‍ വീതം, മുട്ടില്‍, പനമരം സ്വദേശികളായ 5 പേര്‍ വീതം, വേങ്ങപ്പള്ളി സ്വദേശികള്‍ 3, മാനന്തവാടി, ബത്തേരി, തരിയോട് സ്വദേശികളായ 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, മീനങ്ങാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

തമിഴ്‌നാട്ടില്‍ നിന്ന് വന്ന 3 കല്‍പ്പറ്റ സ്വദേശികള്‍, പശ്ചിമബംഗാളില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, പശ്ചിമബംഗാളില്‍ നിന്ന് വന്ന 7് പനമരം സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.

92 പേര്‍ രോഗമുക്തി നേടി

മീനങ്ങാടി സ്വദേശികള്‍ 15, ബത്തേരി സ്വദേശികള്‍ 12, പനമരം സ്വദേശികള്‍ 9, എടവക സ്വദേശികള്‍ 8, വെള്ളമുണ്ട സ്വദേശികള്‍ 5, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ 4 പേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി സ്വദേശികളായ 3 പേര്‍ വീതം, അമ്പലവയല്‍, പൊഴുതന, മേപ്പാടി, കണിയാമ്പറ്റ സ്വദേശികളായ 2 പേര്‍ വീതം, പുല്‍പ്പള്ളി, മുട്ടില്‍, പിണങ്ങോട്, മുപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, 5 കോഴിക്കോട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 7 പേരും രോഗമുക്തി നേടി.

241 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.10) പുതുതായി നിരീക്ഷണത്തിലായത് 241 പേരാണ്. 345 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3670 പേര്‍. ഇന്ന് വന്ന 77 പേര്‍ ഉള്‍പ്പെടെ 818 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1561 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 95959 സാമ്പിളുകളില്‍ 89872 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 85898 നെഗറ്റീവും 3974 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *