May 3, 2024

കൗൺസിലിംഗ് ക്ലാസ്സുകൾ ഓൺലൈൻ പഠനത്തിൽ ഉൾപ്പെടുത്തണം : ജാബിർ കൈപ്പാണി

0
Img 20201004 Wa0353.jpg
കല്‍പ്പറ്റ: വിദ്യാലയങ്ങളില്‍ കൂട്ടുകാരുമൊത്ത് പഠിച്ചും കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക്ഡൗണ്‍ അപ്രതീക്ഷിത പ്രഹരമാണ്. മാര്‍ച്ച് മാസത്തിലെ അവസാനപാദ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദര്‍ശനവും, വിനോദയാത്രയും, കൂട്ടുകാരോടൊത്തുള്ള വിനോദവുമെല്ലാം സ്വപ്നം കണ്ട കുട്ടികളെ കൊവിഡ് കാലം നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രമായൊതുക്കി. ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളില്‍  മാനസിക സംഘർഷം  വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
ഒരു കുട്ടി മാത്രമുള്ള വീടുകളിലാണ്  കൂടുതല്‍ ഏകാന്ത തടവുകാര്‍ ഉടലെടുക്കുന്നത്. 
ജൂൺ മാസത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ലോക്ഡൗണ്‍ നീട്ടുകയും എല്‍.പി വിഭാഗം മുതല്‍ കോളജ് തലംവരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. ഈ സാഹചര്യത്തിൽ മാനസിക പ്രശ്നങ്ങൾ അകറ്റാൻ വേണ്ടിയുള്ള ക്ലാസുകൾ കുട്ടികള്‍ക്ക് നൽകണമെന്ന് കേരള കൗണ്സില്ലേഴ്സ് ആൻഡ് ട്രൈനേഴ്സ് ട്രേഡ് യൂണിയൻ  വയനാട് ജില്ലാ ജനറൽ സെക്രട്ടറിയും മോട്ടിവേഷണൽ ട്രെയ്‌നറുമായ ജാബിർ കൈപ്പാണി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *