വയനാട്ടിലെ ഇക്കോ ടുറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണം : വയനാട് ടൂറിസം ഒർഗനൈസേഷൻ
മാനന്തവാടി: വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് തുറന്ന് നൽകണമെന്ന അവിശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും കേരള മുഖ്യമന്ത്രി, സംസ്ഥാനവനം വകുപ്പ് മന്ത്രി എന്നിവർക്ക് വയനാട് ടൂറിസംഓർഗനെ സേഷൻ കത്ത് നൽകി.
വയനാട്.ജില്ലായിലെ നോർത്ത് സൗത്ത് വയനാട് വനം ഡിവിഷനുകളിലെ ഇക്കോ
ടൂറിസം കേന്ദ്രങ്ങൾ വർഷങ്ങളായി അടഞ്ഞ് കിടക്കുന്നത് ഈ മേഖലയിൽ വ്യാപകമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്ന നൂറ് കണക്കിന് പേരാണ് ദുരിത്തിലായിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് ഹോട്ടലുകളൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുടങ്ങിയവരും കുടുംബശ്രീയുൾപ്പെടയുള്ളവരുടെ വിവിധ സംരഭങ്ങളും ദുരിതത്തിലാണ്.
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും നിരവധിയാളുകളും കുടുംബങ്ങളും കഴിയുന്നുണ്ട്.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി വിവിധ കോടതികളിൽ നടക്കുന്ന കേസുകൾ തീർക്കുന്നതിന് സർക്കാർ തിരുമാനമെടുക്കണമെന്നും ആവിശ്യപെട്ടു.
നിയന്ത്രണങ്ങളുടെ പേരിൽ വയനാട്ടിലെ ടൂറിസത്തെ തകർക്കുന്നത് അംഗികരില്ലന്നും, പരിസ്ഥിതിയെ സംരക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കണം.പ്രസിഡണ്ട് കെ.എ അബുദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.സെക്രട്ടറി റോബിൻ ജോസ്, വിമൽദേവ്, കെ.എ റഹീം, ശ്രീമൽരാജ് എന്നിവർ പ്രസംഗിച്ചു.



Leave a Reply