May 3, 2024

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു

0
പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം
കേന്ദ്രസർക്കാർ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തൃശൂർ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന ഡയറക്ടറേറ്റും ഐ. എച്ച്. ആർ. ഡി. എറണാകുളം റീജിയണൽ സെന്ററും സഹകരിച്ചാണ് പരിശീലനം നടത്തുന്നത്.
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ തെർമോമീറ്ററിലും പട്ടികവർഗ വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബ് നിർമാണം, സോളാർ ലൈറ്റ് നിർമാണം എന്നിവയിലുമാണ് പരിശീലനം നൽകുന്നത്. ഈ പരിശീലനങ്ങൾ പൂർണമായും സൗജന്യമാണ്. 
പരിശീലന പ്രക്രിയയിലൂടെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികളെ സാങ്കേതിക വിദ്യയുടെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരികയും സ്വയം സംരംഭകത്വത്തിൽ പരിശീലനം നൽകി തൊഴിൽ ദാതാക്കളായി മാറ്റുകയുമാണ് ലക്‌ഷ്യം. 
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഐ. എച്ച്. ആർ. ഡി. യുടെ കീഴിലുള്ള താഴെപ്പറയുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം.
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്, അട്ടപ്പാടി,  പാലക്കാട് 
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്, പട്ടുവം, കണ്ണൂർ
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്, ധനുവച്ചപുരം, തിരുവനന്തപുരം
മോഡൽ ഫിനിഷിങ് സ്കൂൾ കലൂർ, എറണാകുളം
പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഐ. എച്ച്. ആർ. ഡി. യുടെ കീഴിലുള്ള താഴെപ്പറയുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം.
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്, പട്ടുവം, കണ്ണൂർ
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്,അഞ്ചുനാട്, സഹ്യാദ്രി പോസ്റ്റ് കാന്തല്ലൂർ ,മറയൂർ , ഇടുക്കി 
കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസ്, പനമരം , മാനന്തവാടി,  വയനാട് 
മോഡൽ ഫിനിഷിങ് സ്കൂൾ കലൂർ, എറണാകുളം
യോഗ്യത: ഐ. ടി. ഐ / ഡിപ്ലോമ /  ബി എസ് സി/ ബി .ടെക്  (ITI /Diploma /  BS.c/ B.Tech)
താല്പര്യമുള്ളവർ അപേക്ഷ പൂരിപ്പിച്ചു ജാതി തെളിയിക്കുന്ന രേഖ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യത സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം rcekm.ihrd@gmail.com  എന്ന ഇ-മെയിൽ ഐഡിയിലേക്കും തപാൽ വഴി താഴെ പറയുന്ന വിലാസത്തിലേക്കും 2020 ഒക്ടോബർ മാസം 30ന് മുൻപായി സമർപ്പിക്കണം എന്ന് പ്രൊജക്റ്റ് കോർഡിനേറ്റർ അറിയിച്ചു. 
Officer in Charge,
IHRD Regional Centre
Edappally High School Campus
Edappally, Ernakulam District -682024 
Phone: + 91- 0484 2985252
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും: http://mfsekm.ihrd.ac.in
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *