സിമൻറിന് വില വർദ്ധിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.
സിമൻറ് കമ്പനികൾ സിമൻറിന് കൃതൃമ ക്ഷാമം സൃഷ്ടിച്ചു കൊണ്ട് അന്യായമായി സിമൻറിന് വില വർദ്ധിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി മുഴുവൻ ജില്ലാ കലക്ടേറ്റിനു മുൻപിലും ഒക്ടോബർ 26 മുതൽ 30 വരെ പ്രതിക്ഷേധ സമരം സംഘടിപ്പിക്കുന്നു. വയനാട് ജില്ലാ കലക്ട്രേറ്റിനു മുൻപിൽ സംഘടിപ്പിച്ച സമരം സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം കെ.വാസുദേവൻ ഉത്ഘാടനം ചെയ്തു. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കെ.രാജീവ്, അഷറഫ് മമ്മി, ഡി ഷാജി, ബെന്നി പി പി , ഡിക്സൺ,പ്രദീപ് , അബ്രഹാം ബത്തേരി തുടങ്ങിയവർ സംസാരിച്ചു
Leave a Reply