April 28, 2024

മുഴുവൻപ്രീപ്രൈമറി അദ്ധ്യാപികമാരെയും സ്ഥിരപ്പെടുത്തണം.കെ.പി.എസ്.ടി.എ

0
Img 20201102 Wa0168.jpg
.
കൽപറ്റ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ പ്രീ പ്രൈമറി ടീച്ചേർസിനെ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് കെ.സി റോസക്കുട്ടി ടീച്ചർ ആവശ്യപ്പെട്ടു. കെ.പി.എസ്ടിഎ പ്രീ പ്രൈമറി ടീച്ചേർസ് നടത്തിയ കലക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരിന്നു
കഴിഞ്ഞ യു.ഡി.എഫ്.  സർക്കാർ നല്കിയതിൽ നിന്നും കൂടുതലായി യാതൊരുവിധ ആനൂകൂല്യങ്ങളും പ്രീ പ്രൈമറി ടീച്ചേർസിനോ കുട്ടികൾക്കോ ഇ പ്പോൾ ഭരണത്തിലുള്ള  എൽ.ഡി,എഫ് സർക്കാർ നൽകിയിട്ടില്ല. വയനാട് ജില്ലയിൽ ഹോണറേറിയം ഇല്ലാതെ 100ൽ പരം അദ്ധ്യപികമാരും ആയമാരും ഇപ്പോഴും ഓൺലൈനായി കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും പുസ്തകം, ഭക്ഷ്യ കിറ്റ്, യൂണിഫോം എന്നിവ നൽകുക.അദ്ധ്യാപകരെയും ആയമാരെയും ജീവനക്കാരായി അംഗീകരിക്കുക, അദ്ധ്യാപികമാർക്ക് ആവശ്യമായ പരിശീലനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്.. പ്രീ പ്രൈമറി ൺവീനർ ശ്രീമതി റഷീദ.ടി.എ അദ്ധ്യക്ഷത വഹിച്ചു.അജിത എൻ.വി സ്വാഗതവും മെർലിൻ കെ.യു നന്ദിയും പറഞ്ഞ ധർണ്ണയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവംഗം  ഗിരിഷ് കുമാർ പി.എസ്, ജില്ല പ്രസിഡൻ്റ് സെബാസ്റ്റ്യൻ പി.ജെ, സെക്രട്ടറി എം.വി രാജൻ, ട്രഷറർ നേമി രാജൻ.വൈത്തിരി ഉപജില്ല ട്രഷറർ ശ്രീജേഷ് ബി.നായർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *