ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് ഖബറടക്കും.

പേര്യ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. . ബൈക്ക് യാത്രികനായ കണ്ണൂർ എടക്കാട് സ്വദേശി മുഹസിർ (26) ആണ് മരിച്ചത്. മാനന്തവാടി-തലശ്ശേരി റോഡിലെ പേര്യ പീക്കിന് സമീപത്ത് ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന ബൈക്കും മാനന്തവാടിയിലേക്ക് വരുകയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി വിൻസെന്റ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്‌ധചികിത്സയ്ക്കായി കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. റോഡിലെ കൊടും വളവുകളും സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതും കാരണം ഇതിനകം ഒട്ടേറെ വാഹനാപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്.
മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ഉമ്മലിൽ മുഹമ്മദലിയുടെയും സീനത്തിന്റെയും മകനാണ്. സഹോദരങ്ങൾ: മുബാസ്, മുഹ്സിന. മൃതദേഹം കല്പറ്റ ആസ്പത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട് എത്തിക്കും. തുടർന്ന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കും



Leave a Reply