മറുനാടന്‍ പാലിനെതിരെ കൽപ്പറ്റയിലെ ക്ഷീരകര്‍ഷകര്‍ പ്രതിഷേധകൂട്ടായ്മ നടത്തി

കല്‍പ്പറ്റ:ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കി കൊണ്ട് അന്യസംസ്ഥാനങ്ങളില്‍നിന്നും വലിയതോതില്‍ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും കേരളത്തിലെ വിപണിയിലിറക്കി ക്ഷീരമേഖലയെ ഒന്നടങ്കം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കല്‍പ്പറ്റയിലെ ക്ഷീര കര്‍ഷകര്‍ കല്‍പ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഈ കഴിഞ്ഞ പ്രളയ കാലത്തും ജീവനുതന്നെ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്തും എല്ലാ തൊഴില്‍ മേഖലകളും നിശ്ചലമായപ്പോള്‍ കേരളത്തിലെ കര്‍ഷകരെ അതിജീവനത്തിന് സഹായിച്ചത് ക്ഷീരമേഖലയാണ്. അതിന് നേതൃത്വം കൊടുത്തത് മില്‍മ എന്ന പ്രസ്ഥാനമാണ്. മില്‍മയെ തകര്‍ക്കാനുള്ള ഈ ഗൂഢ നീക്കത്തിനെതിരെ സര്‍ക്കാര്‍ അടിയത്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. സംഘം ഡയറക്ടര്‍ ഇ കെ സുരേഷ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ എ ഹംസ,ബാബു പി മാത്യു, പി കെ മുരളി, രാധാകൃഷ്ണന്‍ മരവയല്‍, സംഘം സെക്രട്ടറി സംഗീത അജീഷ് എന്നിവര്‍ സംസാരിച്ചു.



Leave a Reply