May 7, 2024

രാജീവന് മാവോയിസ്റ്റ് ബന്ധമെന്നു സംശയം : ഐ ബി യും ക്യൂ ബ്രാഞ്ചും കർണാടക പോലീസും കേരളത്തിലേക്ക്

0
1605523986243.jpg
കൽപ്പറ്റ : നക്സൽ ബന്ധം സംശയിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത ഇത് പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതി രാജീവന് മാവോയിസ്റ്റ് സംഘടനാ നേതാക്കളുമായി ബന്ധമെന്ന് പോലീസിന് സംശയം. രാജീവനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കൂടാതെ രാജീവന്റെ  ഭാര്യ ആദിവാസി സമര സംഘം സെക്രട്ടറി പോരാട്ടം സംസ്ഥാന സമിതി അംഗവുമായ തങ്കമ്മയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. ഇരുവർക്കും കും മാവോയിസ്റ്റ് ബന്ധം ആണ് പോലീസ് സംശയിക്കുന്നത് . ഇത് തെളിയിക്കാനുള്ള കൂടുതൽ ചോദ്യം ചെയ്യലാണ് നടന്നുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആയി തമിഴ്നാട് പോലീസിൻറെ രഹസ്യാന്വേഷണ വിഭാഗമായ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ കൽപ്പറ്റ യിലേക്ക് എത്തുന്നുണ്ട്. ഐ ബി ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ കർണാടക പോലീസിലെ ചില ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് എത്തുമെന്നും   അന്വേഷണത്തിന്റെ  കൂടുതൽ കാര്യങ്ങൾ അതിനുശേഷമേ പറയാനാവൂ എന്നും ഒന്നും വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.
     എന്നാൽ  പോലീസ് വയനാട്ടിൽ ഭീകരത സൃഷ്ടിക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി ആരോപിച്ചു. യാതൊരുവിധ മുന്നറിയിപ്പുകളും മര്യാദകളും ഇല്ലാതെയാണ് തങ്കമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും പോരാട്ടം സംസ്ഥാന സമിതി കൺവീനർ ഷാന്റോ ലാൽ    പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *