ചട്ടങ്ങൾ പാലിക്കാതെ സ്ഥലം മാറ്റ കരട് ഉത്തരവ് : എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

കൽപ്പറ്റ: ചട്ടങ്ങൾ പാലിക്കാതെ സ്ഥലം മാറ്റ കരട് ഉത്തരവ് പുറത്തിറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലിൻ്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നതിനാൽ കരട് ഉത്തരവ് റദ്ദ് ചെയ്ത് മാനദണ്ഡങ്ങൾ പാലിച്ച് ഉത്തരവ് പുറത്തിറക്കണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ ജോസ്, സി.ആർ അഭിജിത്ത്, ഡേവിസ് ജോൺ, ഒ.എം ജയേന്ദ്രകുമാർ, രാദിക, ശ്രീജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply