കർഷക ഉദ്പാദക സംഘടനകളുടെ പേരിൽ തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ
50 എഫ്.പി.ഒ.കൾ അഥവാ കർഷക ഉത്പാദക സംഘടനകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇപ്പോൾ നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ച് പല ജില്ലകളിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനു വേണ്ടിയുളള വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി മനസ്സിലാക്കുന്നു. ഇത്തരം പണപ്പിരിവ് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. എഫ്.പി.ഒ രൂപീകരണത്തിനായി യാതൊരു പണപ്പിരിവും നടത്തേണ്ട കാര്യമില്ലെന്ന് പദ്ധതി നിർവഹണം നടത്തുന്ന എസ്.എഫ്.എ.സിയുടെ(ചെറുകിട കൺസോർഷ്യം) ഉദ്യോഗസ്ഥർ അറിയിച്ചു. തെറ്റായി പചരണം സംഘടനകളെയും എസ്.എഫ്.എ.സിയുടെ കാർഷിക സംരംഭക ആയതിനാൽ ഇത്തരം നടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിഞ്ഞ് വഞ്ചിതരാകാതിരിക്കണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുന്നതിന് 1900-425-1661 എന്ന നമ്പരിൽ ബന്ധപ്പെടുക.



Leave a Reply