പഴശ്ശി സമരങ്ങൾ പഠനവിഷയമാക്കണം: പി.എസ്.ശ്രീധരൻപിളള

പഴശ്ശിസമരങ്ങൾ അക്കാദമിക പാഠൃ പദ്ധതിയിലുൾപ്പെടുത്തി പഠനവിഷയം ആകണമെന്ന് മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.വയനാട് പൈതൃകസംരക്ഷണകർമസമിതിയുടെ ആഭിമുഖൃത്തിൽ മാനന്തവാടിയിൽ നടന്ന
215 ആമത് പഴശ്ശി സ്മൃതിദിന പരിപാടി ഉദ്ഘാടനം ചെയ്തു ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക തലത്തിൽ പ്രാധാന്യം വരുന്നതോടൊപ്പം തന്നെ അനൗപചാരികതലത്തിലും പഴശ്ശി സമരങ്ങൾ സജീവമായ ചർച്ചയ്ക്ക് വിധേയമാവണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാല ഏടുകൾ എന്ന രീതിയിൽ പഴശ്ശി സമരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം തുടർന്നു.പഴശ്ശി സമരങ്ങൾ എല്ലാ അർത്ഥത്തിലും ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി. ശിവരാമൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ രചിച്ച എടച്ചന കുങ്കൻ ജീവിതവും പോരാട്ടവും എന്ന ഗ്രന്ഥം പ്രസിദ്ധ ആർക്കിയോളജിസ്റ്റ് ഡോ. കെ.കെ. മുഹമ്മദ് പ്രകാശനം ചെയ്തു.കഥാകൃത്ത് രജനിസുരേഷ് പുസ്തകം ഏറ്റുവാങ്ങി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി.ടി.പി.രാജൻ,ആർ.പ്രസന്നകുമാർ, പി.സി.ചിത്ര,പള്ളിയറ രാമൻ,ഇ.പി.മോഹൻദാസ്,എസ്.രാമനുണ്ണി,വികെ.സുരേന്ദ്രൻ, എൻ.സി.പ്രശാന്ത്ബാബു എന്നിവരും സംസാരിച്ചു.



Leave a Reply