April 28, 2024

ടേക്ക് ഓഫ്; സംവാദം നടത്തി

0
Img 20201130 Wa0270.jpg
ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. സിവില്‍ സര്‍വ്വീസിലെ പ്രവേശനത്തെക്കുറിച്ചും പഠന പ്രവര്‍ത്തനത്തെക്കുറിച്ചും കുട്ടികള്‍ കളക്ടറോട് സംശയങ്ങള്‍ ചോദിച്ചു. തികഞ്ഞ ലക്ഷ്യബോധവും അടുക്കും ചിട്ടയുമുള്ള പഠന രീതിയും പരന്ന വായനയുമാണ് കുട്ടികളെ ലക്ഷ്യത്തിലെത്തിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ കുട്ടികള്‍ ചൂക്ഷണത്തിന് വിധേയമാകുന്നതിനെക്കുറിച്ചും ജില്ലാ പോലീസ് മേധാവി ബോധവല്‍ക്കരണം നടത്തി. ചൂഷണങ്ങള്‍ക്ക് എതിരെ കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിടരുതെന്നും ജില്ലാ പോലീസ് മേധാവി കുട്ടികളോട് പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അതിജീവനം എന്നിവയെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *