പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.. ജില്ലയിലെ ഏത് വരണാധികാരിക്കും അപേക്ഷ നല്‍കാം. ലഭിക്കുന്ന അപേക്ഷ വരണാധികാരി രജിസ്റ്ററില്‍ ചേര്‍ത്ത് ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്ക് അയയ്ക്കും. ബ്ലോക്ക് വരണാധികാരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്- ബ്ലോക്ക് വരണാധികാരികള്‍ ഒരുമിച്ചിരുന്ന് പോസ്റ്റല്‍ ബാലറ്റ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കും. ഒരു പാസ്റ്റല്‍ ബാലറ്റ് അപേക്ഷയ്ക്ക് തന്നെ ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ബാലറ്റുകള്‍ നല്‍കും.



Leave a Reply