June 10, 2026

മെഡിക്കൽ കോളജ് ഉടൻ ജില്ലാ ആശുപത്രിയിൽ തുടങ്ങണം : സ്പന്ദനം

0
1612358445325.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙മെഡിക്കൽ കോളജ്  ഉടൻ ജില്ലാ ആശുപത്രിയിൽ  പ്രവർത്തനം ആരംഭിക്കണമെന്ന്
സ്പന്ദനം മാനന്തവാടി യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് തുടങ്ങാനുള്ള
എല്ലാ വിധ ഭൗതികസൗകര്യങ്ങളും ജില്ലാ ആശുപത്രിയിലുണ്ട്. കേരളത്തിൽ
വയനാടിന് മാത്രം പ്രയോജനപ്പെടുത്താൻ കഴിയുന്ന കേന്ദ്ര പദ്ധതിയായ
ആസ്പിരേഷൻ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്താനാകും. ഇൗ വർഷം തന്നെ
ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കി നൽകാൻ
തയാറാണെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷത
വഹിച്ചു. എം.ജെ. വർക്കി, കൈപ്പാണി ഇബ്രാഹിം, കെ.എം. ഷിനോജ്, കോമത്ത്
മുസ്തഫ, ജസ്റ്റിൻ പനച്ചിയിൽ, പി.സി. ജോൺസൺ, വി.ജെ. ഷാജു,  വി.എസ്.
ഗിരീശൻ, കെ. രാഘവൻ,  മനു മത്തായി, എം. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *