September 15, 2024

നിയമ ലംഘനം;മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും

0
Img 20211113 061934.jpg
സ്വകാര്യ ബസ്സുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസ്സുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ . ടി . ഒ യുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ്, എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ ഘടിപ്പിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ ട്രിപ്പ് മുടക്കം വരുത്തുക, റൂട്ട് മാറി സര്‍വീസ് നടത്തുക, സമയക്രമം പാലിക്കാതിരിക്കുക, ഡ്രൈവര്‍ ക്യാബിനില്‍ യാത്രികരെ അനുവദിക്കുക, കൃത്യമായ ടിക്കറ്റ് നല്‍കാതിരിക്കുക, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദ്ദിച്ചു സര്‍വീസ് നടത്തുക മുതലായ എല്ലാ വിധ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കും പിഴ ഈടാക്കും. നിയമ ലംഘനങ്ങള്‍ക്ക് ഓരോന്നിനും 7500 രൂപ മുതല്‍ പിഴയീടാക്കല്‍, വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കല്‍, ഡ്രൈവര്‍/ കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ അനൂപ് വര്‍ക്കി അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം വാട്ട്സ് ആപ്പ് നമ്പറിലോ ഇമെയില്‍ ഐ.ഡി വഴിയോ പരാതി നല്‍കാം. ഫോണ്‍. 9188961290. ഇമെയില്‍ – rtoe12.mvd@kerala.gov.in
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *