May 5, 2024

വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; സ്റ്റേജ് കാര്യേജ് ബസ് പിടികൂടി

0
Img 20211122 094206.jpg
   കൽപ്പറ്റ – വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി ജില്ലയിൽ സർവ്വീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ബാങ്ക് ചെക്ക് നൽകി ഇൻഷുറൻസ് പുതുക്കുകയും, എന്നാൽ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും പണമീടാക്കുവാൻ കഴിയാത്തതിനാൽ ഇൻഷുറൻസ് റദ്ദാക്കപ്പെടുകയും ചെയ്ത സർട്ടിഫിക്കറ്റുമായാണ് ബസ് സർവ്വീസ് നടത്തിയിരുന്നത്. വയനാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശ പ്രകാരം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഊർജ്ജിത പരിശോധനയിലാണ് കൽപറ്റ – വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന KL-12D 4120 സ്റ്റേജ് ക്യാരേജ് ബസ് പിടികൂടിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി. വിനീത്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ rtoe12.mvd@kerala.gov.in എന്ന ഇ-മെയിലിലോ, 9188961290 എന്ന ഫോൺ നമ്പർ മുഖാന്തിരമോ പൊതുജനങ്ങൾക്കും പരാതികൾ സമർപ്പിക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *