April 29, 2024

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാല നാളെ മുതൽ

0
Img 20211129 194500.jpg
 കൽപ്പറ്റ:   വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായുളള സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ തുടങ്ങും. പൊതു വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി പതിമൂന്നു സബ്സിഡി സാധന ങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളുമായിട്ടാണ് സഞ്ചരിക്കുന്ന വില്പനശാലകള്‍ ജില്ലയിലെ വിവിധ ഗ്രാമ കേന്ദ്രങ്ങളിലെത്തുക. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കണം.
വെള്ളമുണ്ടയില്‍ ചൊവ്വാഴ്ച്ച രാവിലെ 8.30 ന് നടക്കുന്ന ചടങ്ങില്‍ തുറമുഖം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാനന്തവാടി താലൂക്കിലെ സഞ്ചരിക്കുന്ന വില്പനശാലയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു.എസ് എന്നിവര്‍ സന്നിഹിതരായിരിക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശന്‍ രാവിലെ 8 ന് സുല്‍ത്താന്‍ ബത്തേരി സപ്ലൈകോ ഗോഡൗണ്‍ പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ താലൂക്ക്തല ഉദ്ഘാടനം രാവിലെ 8 ന് കല്‍പ്പറ്റ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംതൊടി മുജീബും, കാവുംമന്ദം സപ്ലൈകോ സൂപ്പര്‍‌സ്റ്റോറിന് സമീപം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബുവും നിര്‍വ്വഹിക്കും.  
സഞ്ചരിക്കുന്ന വില്‍പ്പന ശാല എത്തിച്ചേരുന്ന തീയ്യതിയും സ്ഥലവും സമയവും യഥാക്രമം;
 
മാനന്തവാടി താലൂക്ക് : നവംബര്‍ 30 – വെള്ളമുണ്ട ( രാവിലെ 8.30) തരുവണ (10.30 മണി) ) പീച്ചംകോട് (12 മണി ) നാലാംമൈല്‍ ( ഉച്ചയ്ക്ക് 2 മണി) ദ്വാരക (3 മണി) തോണിച്ചാല്‍ ( 5 മണി ). ഡിസംബര്‍ 1 ന് – കൊയിലേരി – (രാവിലെ 9 ) പയ്യമ്പള്ളി (11 മണി ) ചെറൂര് – (12.30) ത്യശ്ശിലേരി (2.30) ചെറ്റപ്പാലം (4) ജെസി (5.30)
വൈത്തിരി താലൂക്ക് : നവംബര്‍ 30 – രാവിലെ 9 മണി – തരിയോട് , എട്ടാം മൈല്‍ , പുളിയാര്‍മല, 11 മണി – കല്ലങ്കാരി, പറളിക്കുന്ന് , ഉച്ചയ്ക്ക് 1.30 മണി -മൈലാടംകുന്ന് , മാണ്ടാട് , 3 മണി – കാപ്പിക്കളം, കാരാപ്പുഴ, വൈകുന്നേരം 5 മണി – കുറ്റിയാംവയല്‍, തെനേരി. ഡിസംബര്‍ 1 ന് രാവിലെ 9 മണി – കല്‍പ്പറ്റ ചുഴലി, കര്‍ലാട് , 11 മണി – ഓടത്തോട്, കാപ്പുവയല്‍, ഉച്ചയ്ക്ക് 1.30 മണി – കുന്നമ്പറ്റ, മൂരിക്കാപ്പ് , 3 മണി – നെടുംങ്കരണ, മൈലാടിപ്പടി , വൈകുന്നേരം 5 മണി – നെല്ലിമാളം, മുക്കംകുന്ന്, വീട്ടിയേരി.
സു. ബത്തേരി താലൂക്ക് : നവംബര്‍ 30 – നമ്പ്യാര്‍കുന്ന് (രാവിലെ 9 മണി), മുക്കുത്തിക്കുന്ന്(രാവിലെ 11 മണി), നൂല്‍പ്പുഴ (ഉച്ചയ്ക്ക് 12.30) , ചെറുമാട് (വൈകുന്നേരം 3.30) , തവനി (വൈകുന്നേരം 5.30) . ഡിസംബര്‍ 1 ന്് – മാനിവയല്‍ (രാവിലെ 9 മണി), മലവയല്‍ (രാവിലെ 11.30) ,പാട്ടിയമ്പം (ഉച്ചയ്ക്ക് 2.00), മഞ്ഞാടി (വൈകുന്നേരം 4.30), ഗോവിന്ദമൂല (വൈകുന്നേരം 6.00).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *