May 3, 2024

നവകേരള സൃഷ്‌ടിയിൽ അധ്യാപകരുടെ പങ്കാളിത്തവും കടമയും കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തിന്‌ കണിയാമ്പറ്റയിൽ ഉജ്വല തുടക്കം

0
Img 20220108 170740.jpg
കണിയാമ്പറ്റ:ജില്ലാ പ്രസിഡന്റ്‌ ബിനുമോൾ ജോസ്‌ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ ആരംഭിച്ചത്‌. റഷീദ്‌ കണിച്ചേരിനഗറിൽ (ജിഎച്ച്‌എസ്‌എസ്‌ കണിയാമ്പറ്റ) സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
 ബിനുമോൾ ജോസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,
ഒ ആർ കേളു എംഎൽഎ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്‌ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. 
ബിനുമോൾ ജോസ്‌, എം കെ സുകുമാരി, എം വി സമിത, കെ ബി സിമിൽ, വി എം ഷിജു എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
കെ എ മുഹമ്മദലി കൺവീനറായി മിനുട്‌സ്‌ കമ്മിറ്റിയും കെ ടി വിനോദൻ കൺവീനറായി പ്രമേയകമ്മിറ്റിയും യോഗം നിയന്ത്രിക്കുന്നു. 
  ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ എ ഇ സതീഷ്‌ബാബു രക്‌തസാക്ഷി പ്രമേയവും കെ ടി വിനോദൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം 
ടി ആർ മഹേഷ്‌ കുമാർ സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി വിൽസൺ തോമസ്‌ പ്രവർത്തനറിപ്പോർട്ടും, ജില്ലാ ട്രഷറർ ടി രാജൻ വരവ്‌ചെലവ്‌ കണക്കും അവതരിപ്പിച്ചു.
 സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ കെ വി ബെന്നി, സി സി വിനോദ്‌കുമാർ, സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ പി ജെ ബിനേഷ്‌, വി എ ദേവകി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ എം മധു സ്വാഗതവും വിൽസൺ തോമസ്‌ നന്ദിയും പറഞ്ഞു.
    ഞായറാഴ്‌ച രാവിലെ പ്രവർത്തനറിപ്പോർട്ടിമേലുള്ള ചർച്ചകൾക്ക്‌ മറുപടി പറയും,
തുടർന്ന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 
 10.30 ന്‌ ചേരുന്ന ട്രേഡ്‌ യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യും.
കണിയാമ്പറ്റ
ജനക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോവുന്നതിൽ അധ്യാപകർക്ക്‌ 
വലിയ പങ്കാണ്‌ നിർവഹിക്കാനുള്ളതെന്ന്‌ മുൻ മന്ത്രിയും സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
 കെഎസ്‌ടിഎ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ടി പി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി കഠിനാധ്വാനം ചെയ്‌തവരാണ്‌ കേരളത്തിലെ അധ്യാപകർ.
 വിദ്യാഭ്യാസരംഗത്തെ ഇത്തരം മാറ്റങ്ങളുടെ അടിത്തറ അധ്യാപകരാണ്‌. 
 വർഗീയതക്കെതിരായ പോരാട്ടത്തിലും നാടിന്റെ ഐക്യം കാക്കാൻ അധ്യാപകർ നിലകൊളളണം.
  കേരളം നിക്ഷേപം നടത്തുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കണം. അതിനുള്ള എല്ലാ സാധ്യതകളും ഉപയോഗപെടുത്തിയാണ്‌ കേരള സർക്കാർ മുന്നേറുന്നത്.
എന്നാൽ കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ലെന്ന നിലപാടിലാണ്‌ ഒരു കൂട്ടർ.
 കെ റയിൽ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇതാണ്‌ കാണുന്നതെന്നും ടി പി പറഞ്ഞു.
ഗുരു കാരുണ്യ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) വയനാട് ജില്ലയിൽ 2016 ൽ സംഘടിപ്പിച്ച ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സമാഹരിച്ച തുകയിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗുരു കാരുണ്യ എൻഡോവ്മെൻ്റ്. മുപ്പത്തിയൊന്നാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സെൻ്റ് ജോസഫ് എച്ച്.എസ്.എസ്.
കല്ലോടിയിലെയും, എം.എം.എച്ച്.എസ്.കാപ്പിസെറ്റിലെയും വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
എൻഡോവ്മെൻ്റ് വിതരണം മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു നിർവ്വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *