May 14, 2024

കെടുകാര്യസ്ഥതപ്രിയദർശിനി തേയില തോട്ടം അടച്ചു പൂട്ടൽ ഭീഷിണിയിൽ

0
Img 20220130 100823.jpg
പ്രത്യേക ലേഖകൻ.
മാനന്തവാടി: മാനേജ്മെമെൻ്റിൻ്റെയും സർക്കാരിൻ്റെയും കെടുകാര്യസ്ഥതമൂലം ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയില തോട്ടം വീണ്ടും അടച്ചുപൂട്ടൽ ഭീഷിണിയിൽ.
ഇതോടെ നൂറോളം ആദിവാസി കുടുംബങ്ങളും അത്ര തന്നെ മറ്റ് കുടുംബങ്ങളുമാണ് വഴിയാധാരമാവുക.
 തൊഴിലാളികൾക്ക് കൃത്യദിവസം കൂലി കിട്ടിയിട്ട് മാസങ്ങളായി.
 ചികിത്സ സഹായം ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ പോലും ലഭിക്കാറില്ല. 
കോൺക്രീറ്റ് വീട് ഉണ്ടെങ്കിലും സൗകര്യങ്ങൾ ഉള്ളവ വിരലില്ലെണ്ണാവുന്നത് മാത്രം.
നിലവിൽ തേയില ചപ്പിനും പൊടിക്കും നല്ല വില ലഭിക്കുന്നുണ്ട്. 
ടൂറിസം പദ്ധതി ഉണ്ടെങ്കിലും ഇതിൻ്റെയൊന്നും ഗുണം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. 
ജില്ല കലക്ടർ ചെയർമാനും സബ്ബ് കലക്ടർ മാനേജിംഗ് ഡയരക്ടറും തൊഴിലാളി പ്രതിനിധികൾ അംഗങ്ങളുമായ കമ്മിറ്റിയായിരുന്നു പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
 സഹകരണ വകുപ്പിലെ ഇൻസ്പെക്ടറെ സ്ഥിരം സെക്രട്ടറിയായും നിയമിച്ചിരുന്നു.
എന്നാൽ മുന്ന് വർഷത്തിലധികമായി സെക്രട്ടറിയുടെ ചുമതല ഓഫീസ് ക്ലർക്കാണ് നിർവ്വഹിക്കുന്നത്.
നിലവിലെ മാനേജിംഗ് ഡയറക്ടർ തോട്ടത്തിൻ്റെ കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
 നിലവിൽ പഞ്ചാരക്കൊല്ലി, കുഞ്ഞോo, സുഗന്ധഗിരി എന്നിവിടങ്ങളിലായി തൊള്ളായിരത്തോളം ഏക്കർ ഭൂമിയുണ്ട്.
ഇതിൽ സുഗന്ധഗിരി തോട്ടംലീസിന് കൊടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഫാക്ട്ടറി കൂടി ലീസിന് കൊടുക്കാൻ നീക്കവും തുടങ്ങി ഇതോടെ തോട്ടം ലോക്കൗട്ടിലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്. തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമര പരിപാടികൾക്ക് തയ്യാറെടുക്കുകയാണ്.
ഏറെ വികസന സാധ്യതയുള്ള പ്രിയദർശിനി തോട്ടം ആര് കരകയറ്റും എന്നാണ് എല്ലാരും ഉറ്റ് നോക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *