സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം : കോൺഗ്രസ് പ്രവർത്തകർ മാനന്തവാടിയിൽ പ്രകടനം നടത്തി
മാനന്തവാടി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടിയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.വി.നാരായണവാര്യർ ഉദ്ഘാടനം ചെയ്തു. സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. ബാബു പുളിക്കൽ, ജേക്കബ്ബ് സെബാസ്റ്റ്യൻ , എ.എം. നിഷാന്ത്, സാബു പൊന്നിയിൽ, മഷൂദ് മാനന്തവാടി, ഹംസ പഞ്ചാര കൊല്ലി, സലാം കുഴി നിലം, കിരൺ, മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply