April 29, 2024

ജല -പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം

0
Gridart 20220620 1416337662.jpg
കോഴിക്കോട് : ജലവിഭവ വികസന വിനിയോഗ കേന്ദത്തിൽ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ജൂൺ 22 മുതൽ 24 വരെ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ മൂന്നുറോളം ശാസ്ത്ര പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം ജൂൺ 22 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.എം.കെ ജയരാജ് ഉത്ഘാടനം ചെയ്യും . ചടങ്ങിൽ പൊഫ കെ.പി സുധീർ (എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ്, കെ.എസ്.സി.എസ്.ടി.ഇ). ഡോ മനോജ് സാമുവൽ (എക്സിക്യുട്ടീവ് ഡയറക്ടർ , സി.ഡബ്യു ആർ സി.എം) ഡോ.എം.സി ദത്തൻ (മുഖ്യമന്ത്രിയുടെ സയൻസ് മെന്റർ ),വി. നമശിവായം (മെമ്പർ കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ്) , ഡോ നീലം പട്ടേൽ (സീനിയർ അഡ്വൈസർ,
നീതി ആയോഗ്, ഡൽഹി ) തുടങ്ങിയവർ പങ്കെടുക്കും. ലോക പ്രശസ്ത ജല ശാസ്ത്രഞ്ജനായ പ്രൊ. വിജയ് പി സിംഗ് (അമേരിക്ക) ചടങ്ങിൽ നേരിട്ട് പങ്കെടുക്കുകയും പ്രധാന അവതരണം നടത്തുകയും ചെയ്യും.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന വിഭവം എന്ന നിലയിൽ ജലത്തിന്റെയും ജലവിഭവങ്ങളുടെയും സംരക്ഷണം പ്രഥമ പരിഗണന അർഹിക്കുന്നു അതോടൊപ്പം തന്നെ, പരിസ്ഥിതി സംരക്ഷണവും പരിപാലനവും സുസ്ഥിരവികസനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ഘടകങ്ങളാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ച, സാമ്പത്തിക വികസനം, ഭൂ വിനിയോഗ രീതിയിലുള്ള മാറ്റങ്ങൾ, ജൈവ വൈവിധ്യശോഷണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ സുസ്ഥിരവികസനത്തിലേക്കുള്ള പാതയിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. അതോടൊപ്പം പുതിയതും ആവിർഭാവിച്ചുകൊണ്ടിക്കുന്നതുമായ മഹാമാരികൾ ഈ പാതയെ കൂടുതൽ ദുഷ്കരമാക്കുന്നു.ഈ അവസ്ഥയിൽ ജലവിഭവങ്ങളുടെ കാര്യക്ഷമവും ശ്രദ്ധാപൂർവ്വവുമായ വിനിയോഗത്തിന് മനുഷ്യകേന്ദ്രീകൃതമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ക്രിയാന്മകമായ പ്രതികരണങ്ങൾ ആവശ്യമാണ്. ജലത്തേയും, പരിസ്ഥിതിയെയും സംബന്ധിച്ച് വിവിധ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അറിവുകളും വൈദഗ്ധ്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് മാത്രമേ സുസ്ഥിര ജലപരിപാലനം എന്ന ലക്ഷ്യം നമുക്ക് സാക്ഷാത്കരിക്കാൻ കഴിയൂ. ജല-പരിസ്ഥിതി മാനേജ്മെന്റ് നെ കുറച്ചുള്ള ഈ അന്താരാഷ്ട്ര സമ്മേളനം സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തിൽ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദിയായിരിക്കും. 
പ്രധാനമായും ജല വിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ, ഭൂഗർഗ ജല പരിപാലനം, തണ്ണീർ തടങ്ങൾ, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങൾ തുടങ്ങി പത്ത് വിഷയങ്ങളിലാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധർ നടത്തുന്ന പ്രഭാഷണങ്ങളും ഗവേഷണ വിദ്യാർത്ഥികളുടെ ഇരുന്നൂറോളം പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.
ജൂൺ 24 ന് നടക്കുന്ന സമാപന ചടങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും . കോഴിക്കോട് കോർപറേഷൻ മേയർ ഡോ ബീനാ ഫിലിപ്പ്, അഡ്വ പി ടി എ റഹിം എം. എൽ എ , എന്നിവർ പങ്കെടുക്കും.സി ഡബ്ല്യൂ ആർ ഡി എമ്മിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിക്കുന്ന സംസ്ഥാനത്തെ അറിയപ്പെടുന്ന ജല ശാസ്ത്രജ്ഞനായ ഡോ. പി എസ് സി ഹരികുമാറിന്റെ യാത്രയയപ്പ് സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *