വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം: വൈത്തിരി താലൂക്ക് മാർച്ച് നാളെ

വൈത്തിരി :വൈത്തിരി ഗ്രാമപഞ്ചായത്തിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് മാർച്ച് നാളെ നടക്കും. കാലത്ത് പത്ത് മണിക്ക് നടക്കുന്ന മാർച്ചിൽ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സാനിധ്യം ഉണ്ടാകണമെന്ന് കോൺഗ്രസ് വൈത്തിരി മണ്ഡലം ഭാരവാഹികൾ അറിയിച്ചു .വൈത്തിരി പഞ്ചായത്ത് പരിസരത്തുനിന്നും തുടങ്ങുന്ന മാർച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും.പരിപാടി കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.
മാസങ്ങളായിട്ട് വൈത്തിരി പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസം വട്ടപ്പാറ സ്വദേശി അജയന്റെ വാഹനം കാട്ടാന തകർത്തിരുന്നു.



Leave a Reply