ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

പടിഞ്ഞാറത്തറ : മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാൻ ' യോദ്ധാവ്' എന്ന പുതിയ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ തരിയോട് നിർമ്മല ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി തരിയോട് നിർമ്മല ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിൽ 108 വിദ്യാർത്ഥികൾ പങ്കെടുത്തു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുരളീധരൻ, പോലീസ് സബ് ഇൻസ്പെക്ടർ സജേഷ് സി ജോസ് എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.



Leave a Reply