March 25, 2023

നിയമസഭാ ലൈബ്രറി നൂറാം വാര്‍ഷികം:ഉത്തരമേഖല ആഘോഷങ്ങള്‍ കോഴിക്കോട്

IMG-20220915-WA00592.jpg
കൽപ്പറ്റ : നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖല ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ നടക്കും. 17 ന് രാവിലെ 11 ന് ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മുന്‍ സാമാജികര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാഹിത്യകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം. എല്‍. എ, അംഗം ഡോ. എം. കെ. മുനീര്‍, എം. എല്‍. എ. എന്നിവര്‍ എം. ടി. വാസുദേവന്‍ നായരുടെ ഗൃഹം സന്ദര്‍ശിച്ച് അദ്ദേഹത്തെ ആദരിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകവും സംഘം സന്ദര്‍ശിച്ച് സ്മരണാഞ്ജലി അര്‍പ്പിക്കും. 
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന 'വായനയും സ്ത്രീ മുന്നേറ്റവും' സെമിനാറില്‍ ഡോ. കെ. പി. സുധീര വിഷയാവതരണം നടത്തും. കാനത്തില്‍ ജമീല എം. എല്‍. എ, ജാനമ്മ കുഞ്ഞുണ്ണി, കെ. പി. മോഹനന്‍ , ബി. എം. സുഹറ, രാഹുല്‍ മണപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. ഡോ. മിനി പ്രസാദ്: മോഡറേറ്ററാകും . തുടര്‍ന്ന് അരങ്ങ്, കൊയിലാണ്ടി അവതരിപ്പിക്കുന്ന 'നാട്ടുണര്‍വ് : നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും' അരങ്ങേറും. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ രാവിലെ 10,00 മുതല്‍ വൈകീട്ട് 5 വരെ നിയമസഭാ സമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയത്തിന്റെ ചരിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടാകും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *