സി.ആർ.പി. എഫ് വാരിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

അമ്പലവയൽ : വയനാട് സിആർപിഎഫ് വാരിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും പി എം തോമസ് അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത് ഉദ്ഘാടനം നിർവഹിച്ചു. അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ പളനി എം. വി., അമ്പലവയൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കൃഷ്ണകുമാർ, പതിമൂന്നാം വാർഡ് മെമ്പർ ഉമേഷ് , സിആർപിഎഫ് കേരള വാരിയേഴ്സ് സംസ്ഥാന പ്രസിഡന്റ് ഹരിദാസ് പി.കെ. (റിട്ട. അസി . കമ്മാന്റെണ്ട് ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് , ദീർഘകാലം സി ആർ പി എഫി ൽ സേവനമനുഷ്ഠിച്ചു വിരമിച്ച മുതിർന്ന പൗരന്മാരെ ആദരിക്കുകയും പത്താം ക്ലാസ്.പ്ലസ് ടു.ഉന്നത വിജയം നേടിയ സിആർപിഎഫ് വയനാട് വാരിയേഴ്സ് കൂട്ടായ്മയിലെ വിദ്യാർഥികളെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. വയനാട് സിആർപിഎഫ് വാരിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി സെക്രട്ടറി , ജിനേഷ്. പി. ജെ.മാനന്തവാടി നന്ദി അറിയിച്ചു.



Leave a Reply