ഹൈടെക് വിദ്യാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു

കല്ലോടി : മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിനായി നിർമിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ച് മാനന്തവാടി രൂപതയുടെ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നാടിന് സമർപ്പിച്ചു. കുടിയേറ്റ പ്രദേശമായ കല്ലോടിയിലെ ജനങ്ങളുടെ ആഗ്രഹവും ലക്ഷ്യവുമായിരുന്ന ഈ വിദ്യാലയം 1976 ലാണ് സ്ഥാപിതമായത്. തലമുറകൾക്ക് അറിവ് പകർന്ന വിഞ്ജാനകേന്ദ്രത്തിനായി ആധുനിക രീതിയിൽ നിർമിച്ച വിദ്യാലയ സമുച്ചയത്തിൽ 22 ഹൈടെക് ക്ലാസ്സ് മുറികൾ, ലാബ് ലൈബ്രറി സൗകര്യം, കൗൺസിലിംഗ് മുറി, വെയ്റ്റിംഗ് റൂം, 27 ടോയ്‌ലറ്റുകൾ, വാഷിംഗ് യൂണിറ്റുകൾ
തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.മാനന്തവാടി എം. എൽ. എ , ഒ. ആർ കേളു സയൻസ് ലാബിന്റെയും ഐ. ടി ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൂർവ അധ്യാപകരും വിദ്യാർത്ഥികളും
വിദ്യാലയത്തിലെ രക്ഷിതാക്കളും പ്രദേശവാസികളും മറ്റ് പൗരപ്രമുഖരും നിറഞ്ഞ പ്രൗഢഗംഭീരമായ
സദസ്സിൽ വെച്ച് നടന്ന
പൊതുസമ്മേളനത്തിന് കോർപ്പറേറ്റ് മാനേജർ റവ. ഫാ സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ ബിജു മാവറ സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , വിജോൾ, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, വിദ്യാലയത്തിലെ പ്രധാനധ്യാപിക , ജാക്വലിൻ കെ ജെ,കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി പ്രിൻസിപ്പൽ , ബ്രിജേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply