April 30, 2024

അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

0
Img 20220719 Wa00642.jpg
പുല്‍പ്പള്ളി: രണ്ട് മാസം മുമ്പ് പുല്‍പ്പള്ളി ആനപ്പാറയിലും താന്നിത്തെരുവിലുമുള്‍പ്പടെ അടച്ചിട്ട വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ നാല്  പേരെ തെളിവെടുപ്പിനായി വീടുകളിലെത്തിച്ചു. ബത്തേരി ഡിവൈഎസ്പി ഷെരീഫ് പുല്‍പ്പള്ളി എസ്എച്ച്ഒ അനന്തകൃഷ്ണന്‍, എസ് ഐ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുല്‍പ്പള്ളി, നൂല്‍പ്പുഴ പ്രദേശങ്ങളിലെ അഞ്ച് വീടുകളില്‍ നിന്നായി പണവും സ്വര്‍ണ്ണവും മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദുലാല്‍ അലി, ഇനാമുല്‍ ഹഖ്, നുര്‍ജാമാല്‍ അലി, മുഹ്ജുല്‍ ഇസ്ലാം എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.  ഈ മാസം ആദ്യമായിരുന്നു ബത്തേരി പോലിസ് ഇവരെ ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി പിടിക്കൂടിയത് പകൽ  സമയത്ത് ആള്‍ താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം: മോഷ്ടാക്കളുടെ സി.സി ടിവി ദൃശ്യമുള്‍പ്പടെ പരിശോധിച്ചായിരുന്നു പ്രതികളെ പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *