April 26, 2024

എബിസിഡി – 2020 മിഷന്‍; രേഖകളെല്ലാം ഡിജിറ്റലൈസാവും

0
Img 20191029 Wa0392.jpg


2020 ഓടെ ജില്ലയിലെ മുഴുവന്‍ പേരുടെയും രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ എബിസിഡി മിഷന്‍ – 2020 യുമായി ജില്ലാ ഭരണകൂടം. സംസ്ഥാന തലത്തില്‍ ആദ്യമായാണ് ഇത്തരമൊരും ദൗത്യം നടപ്പാക്കുന്നത്. ഐടി മിഷന്റെ നേതൃത്വത്തിലാണ് 'അക്ഷയ ബിഗ് കാമ്പയിന്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) – മിഷന്‍ 2020 എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. 

തുടര്‍ച്ചയായ പ്രളയ ദുരിതത്തില്‍ നിരവധി ആളുകളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം മുഴുവന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആദ്യ ചുവടുവെപ്പാണിത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവീഷ്‌കരിച്ച ഡിജിലോക്കര്‍ സംവിധാനം വഴി രേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ടാംഘട്ടത്തില്‍  വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങളിലേക്കും ഡിജിലോക്കര്‍ സംവിധാനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇപ്പോള്‍തന്നെ ഡിജിറ്റല്‍ ലോക്കറില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. പഞ്ചായത്തുകളുടെയും പ്രൊമോട്ടര്‍മാരുടെയും സഹകരണത്തോടുകൂടി വയനാട് ജില്ലയിലെ മുഴുവന്‍ കോളനികളും കേന്ദ്രീകരിച്ചു അവരുടെ രേഖകള്‍ മുഴവന്‍ ഡിജിലോക്കറിലാക്കുന്ന സംവിധാനം അടുത്ത മാസം മുതല്‍ തന്നെ തുടങ്ങും.

അക്ഷയ വഴി നിശ്ചിത തുക ഈടാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. അല്ലാത്തവര്‍ക്ക് ഡിജിലോക്കര്‍ അപ്ലിക്കേഷന്‍ വഴി നേരിട്ടും രേഖകള്‍ ഡിജിലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ കഴിയും. പ്രധാനമായും ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യം. പാസ്‌വേര്‍ഡ്, യൂസൈര്‍നെയിം എന്നിവ മറന്നുപോയലും ഈ രണ്ടു നമ്പറുകളും സഹായിക്കും. ഷെയര്‍ഡ് ഡോക്യുമെന്റായും സാദാ ഡോക്യുമെന്റായും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയും. കുടാതെ ഐടി ആക്ട് പ്രകാരം ഇവയ്ക്ക് നിയമസാധുതയുമുണ്ട്. കൂടാതെ രേഖകള്‍ അഭിമുഖങ്ങള്‍ക്കടക്കം നേരിട്ട് ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും കഴിയും. വയനാട് ജില്ലയില്‍ എട്ടു ലക്ഷത്തോളം ജനസംഖ്യയുണ്ട്. ഇത്രയും പേരുടെ രേഖകള്‍ 2020 ഓടെ ഓണ്‍ലൈന്‍ ആക്കാനാണ് ശ്രമം. 

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 100 ജീവനക്കാര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനം നല്‍കിക്കൊണ്ട് ജില്ലയിലെ എബിസിഡി പ്രൊജക്ട് കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി.എം കുര്യന്‍, തഹസില്‍ദാര്‍ ഭൂരേഖ വി.  അബൂബക്കര്‍, ഐടി മിഷന്‍ ഡിസ്ട്രിക് പ്രോജക്ട് മാനേജര്‍ എസ്  നിവേദ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഐടി കോഡിനേറ്റര്‍ എം.പി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ത്താന്‍ബത്തേരി ബ്ലോക്കിലെ അക്ഷയ സംരംഭകരായ ഏലിയാസ് കുര്യന്‍, സോണി ആസാദ്, കെ.എം ജിതിന്‍, പ്രിയമോള്‍, ഷീജ സുരേഷ്, എ യു നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *