May 6, 2024

കേന്ദ്ര വനം വകുപ്പിന്റെ വിജ്ഞാപനം തിരുത്തിയേ തീരൂ : തവിഞ്ഞാൽ പാരീഷ് കമ്മറ്റി

0
Img 20200920 Wa0186.jpg
 
കർഷകരുടെ നിലനിൽപ്പിനും ജീവിത മൗലിക അവകാശങ്ങൾക്കും  ഭീഷണി ഉയർത്തിക്കൊണ്ട് തീവ്ര ജനവാസ മേഖലയെ ബഫർ സോണിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര വനം വകുപ്പിന്റെ കരടുവിജ്ഞാപനം തിരുത്തിയ തീരൂ, പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട കാർഷിക സൗഹൃദത്തിന്റെ മേലാപ്പിട്ട കുടുക്ക് നിയമങ്ങൾ സഹായിക്കുന്നത് കർഷകരെ അല്ല മറിച്ച് കോർപ്പറേറ്റ് ഭീമൻ മാർക്കുള്ള തുറന്ന വാതിലുകൾ ആണെന്ന  സത്യം തിരിച്ചറിയുന്നതുകൊണ്ട്, കാലാനുസൃതമായ ഭേദഗതികൾ വരുത്തണമെന്നും ഉള്ള പ്രമേയം പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തവിഞ്ഞാൽ സെന്റ് മേരിസ് ഇടവകകമ്മിറ്റി യോഗം ഐക്യകണ്ഠേന പാസാക്കി. വികാരി ഫാ. ആന്റോ മമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയി കൈനിക്കുന്നേൽ, ജേക്കബ് മുണ്ടുനടയ്ക്കൽ, അബ്രഹാം അയ്യാനിക്കാട്ട്, ജോയി മണക്കാട്ട്, ജോസ് കൈനിക്കുന്നേൽ, ജേക്കബ് കിഴക്കേക്കുടിയിൽ, എൽസി പുളിക്കായത്ത്, ഷീന മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *