April 26, 2024

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ത്രിദിന ആഗോള വെർച്വൽ കോൺക്ലേവ് 18 – ന്

0
Img 20201016 Wa0212.jpg
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ത്രിദിന ആഗോള വെർച്വൽ കോൺക്ലേവ് സംഘടിപ്പിച്ച്‌ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്.  
സൂമിലൂടെ ഒക്ടോബർ 18ന് ആരംഭിക്കുന്ന ഗ്ലോബൽ വിർച്ച്വൽ കോൺക്ലേവിൽ  മുൻ ഇസ്‌റോ (ISRO)ചെയർമാൻ ഡോ. ജി മാധവൻ നായർ, ഭാരതീയാർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. കാളിരാജ്, മുൻ യുഎൻ അംബാസഡർ ടി. പി. ശ്രീനിവാസൻ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. 
അറുനൂറോളം പ്രതിനിധികൾ പരിപാടിയിൽ ഇതിനോടകം രജിസ്റ്റർ ചെയ്ത്‌ കഴിഞ്ഞു.
ഭാരതിയാർ യൂണിവേർസ്സിറ്റി കരിയർ ഗൈഡൻസ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. വിമല, മുൻ മലയാളം യൂണിവേർസ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഉമറുൾ ഫറൂഖ്‌, ക്രിസ്തു ജയന്തി കോളേജ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ് മേധാവി എം കെ ബേബി, യു ജി സി പിയർ ടീം അംഗം ഫാ.  ജോസഫ്‌ വയലിൽ, മഹേഷ്‌ കെ സുരേഷ് , നീലഗിരി കോളേജ് അക്കാഡമിക് ഡീൻ പ്രൊഫ. ടി മോഹൻ ബാബു തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണർ പാനൽ ചർച്ചകളിൽ പങ്ക്‌ ചേരും. 
അന്താരാഷ്ട്ര പരിശീലകനും മാനേജ്മെന്റ് കൺസൾട്ടന്റുമായ കോളേജ്‌ സെക്രട്ടറി റാഷിദ് ഗസ്സാലി മോഡറേറ്ററായിരിക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ പൊതു പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിള്ളവർക്ക്‌ കോൺക്ലേവിൽ രജിസ്റ്റർ ചെയ്യാം. 18, 19, 20 (ഞായർ , തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ഇന്ത്യൻ സമയം 11 മുതൽ 1 മണി വരെയാണു പ്രോഗ്രാം. പ്രതിനിധികൾക്ക്‌ ഇ-സർട്ടിഫിക്കേറ്റ്‌ ലഭ്യമാക്കുമെന്നും പ്രിൻസിപ്പാൾ ഡൊ. എൻ ദുരൈ മുത്തരസൻ, മുൻ പ്രിൻസിപ്പാളും അഡ്മിനിട്രേറ്റീവ്‌ ഓഫീസറുമായ ഡോ. എം ദുരൈ, പി.ജി &  റിസേർച്ച് ഹെഡും  പ്രോഗ്രാം കൺവീനറുമായ ഡോ. പി പി അബ്ദുൽ റസാഖ്‌ എന്നിവർ അറിയിച്ചു. 
ഉന്നത വിദ്യാഭ്യാസ അവലോകന മാഗസിൻ നടത്തിയ സർവേ പ്രകാരം രാജ്യത്തെ മികച്ച പത്ത് നൂതന കോളേജുകളിൽ ഒന്നാണ് നീലഗിരി കോളേജ്. 
നീലഗിരി കോളേജ് ഈ കോവിഡ്‌ കാലത്തും ഓൻലൈൻ സാധ്യതകളുപയോഗപ്പെടുത്തി നിരവധി പദ്ധതികളിലൂടെ ഏറെ ശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. ‘സാധ്യതകൾ അൺലോക്കുചെയ്യുക,  കരിയർ വികസിപ്പിക്കുക’, ‘കോവിഡ് -19 ന് ശേഷമുള്ള റോബോട്ടിക്‌സ്’, ‘ഡിജിറ്റൽ പഠിതാക്കൾക്കുള്ള ഡിജിറ്റൽ അധ്യാപനം’ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ വെബിനാറുകളുടെ പരമ്പരയ്ക്ക് ലോകമെമ്പാടു നിന്നും  നിരവധി പങ്കാളികളാണ് ഉണ്ടായിരുന്നത്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:  9952475750, 9446842574
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *