മാവോയിസ്റ്റ് ഏറ്റുമുട്ടൽ: എല്ലാ വഴികളും അടച്ച് പോലീസ്: മാധ്യമങ്ങൾക്ക് സ്ഥലത്തെത്താനായില്ല.
കൽപ്പറ്റ : ഇന്നു രാവിലെ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായ ബാണാസുരൻ മലമുകളിലേക്ക് മാധ്യമപ്രവർത്തകർക്ക് കയറാനായില്ല.കാപ്പിക്കളം, വാളാരംകുന്ന്
പ്രദേശങ്ങളിൽ നിന്ന് മലമുകളിലേക്കുള്ള വഴികൾ പോലീസ് തടഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിൽ ഒരു മാവോവാദി കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റു എന്നും ആണ് വിവരമുള്ളത്. ഒമ്പതു മണി സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ സ്ഥിരം ആനയിറങ്ങുന്ന സ്ഥലമായതിനാൽ പടക്കം പൊട്ടിക്കുന്നത് ആണെന്നാണ് കരുതിയത് എന്ന്
പ്രദേശവാസിയായ ഒരാൾ ഞങ്ങളോട് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ഏറ്റുമുട്ടൽ ആണെന്ന് മനസ്സിലായതെന്ന് ഇദ്ദേഹം പറഞ്ഞു. രണ്ടുവർഷം മുമ്പ് ഈ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. കൂടുതൽ പോലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നുണ്ട്. മാവോയിസ്റ്റ് മരണം ഔദ്യോഗികമായി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
Leave a Reply